മണ്ണിടിച്ചിലിനുള്ള സാധ്യത നില്‍ക്കുന്നു: കനത്തമഴയില്‍ വെള്ളം മൂടിയ പട്ടാമ്പി പാലം ഇന്ന് തുറക്കും; യാത്രകള്‍ക്ക് നിബന്ധന,' ഉത്തരവുമായി കളക്ടര്‍,

പാലക്കാട്: കനത്തമഴയില്‍ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം ഇന്ന് മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. 

വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികള്‍ ഒഴുകിപ്പോയതിനാല്‍ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു. നിലവില്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ലെങ്കിലും കാല്‍നടയായി സഞ്ചരിക്കാൻ കഴിയും. 


കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് ജില്ലയില്‍ തുറന്നതെന്ന് കളക്ടർ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് മണ്ണില്‍ വെള്ളത്തിൻ്റെ സാച്ചുറേഷൻ കൂടുതലായതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത നില്‍ക്കുന്നുവെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !