പിതൃസ്മരണയിൽ ബലിതർപ്പണം: കടപ്പാട്ടൂർ ശ്രീ മഹാദേവക്ഷേത്ര കടവിലെ കർക്കിടക വാവുബലി (പിതൃതർപ്പണം) 2024 ആഗസ്റ്റ് 3ന്,

പാലാ :കർക്കിടകവാവിനോടനുബന്ധിച്ച് പിതൃതർപ്പണത്തിനൊരുങ്ങി കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രം. ഇതിനായി വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രക്കടവിൽ ഒരുങ്ങുന്നത്.

പതിനയ്യായിരത്തിലധികം പേർ ബലിതർപ്പണത്തിനായി എത്തുമെന്നാണ്  പ്രതീക്ഷ.

കർക്കടകവാവും പിതൃതർപ്പണവും കേരളത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും വിശ്വാസികൾക്ക് ഒഴിച്ചുകൂടാനാവത്തവയാണ്. പൂർവ്വികരെ ആദരിക്കുകയും, അനുഗ്രഹം തേടുകയുമാണ് പ്രധാന ലക്ഷ്യം.

 പിതൃക്കളെ സ്മരിക്കാനുള്ള അവസരമാണ് ബലിതർപ്പണം മനുഷ്യരൂപത്തിൽ ജന്മം തന്നവരോടുള്ള നന്ദി പറച്ചിലാണത് ഒരു മനുഷ്യജീവിതത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ പുണ്യകർമ്മമായി ബലിതർപ്പണം വ്യാഖ്യാനിക്കപ്പെടുന്നു.

 ഭാരതീയ വിശ്വാസമനുസരിച്ച് വാവുബലി അഥവാ പിതൃ തർപ്പണത്തിന്  ആത്മീയതയുടെ ഒരു മഹത്തായ തലമുണ്ട് ദക്ഷിണായനത്തിലെ ആദ്യമാവാസിയാണ് കർക്കിടകവാവ് 

ഈ സമയം സൂര്യൻ പിതൃലോകത്തേക്ക് കടക്കുമെന്നും പിതൃയാനത്തിനുള്ള  പ്രവേശന കവാട കവാടമാണ് കർക്കടകവാവ് എന്നും വിശ്വാസമുണ്ട്. 

അതിനാലാണ് സാധാരണ ശ്രാദ്ധത്തിൽ നിന്നും വ്യത്യസ്തമായി പ്രധാന തീർത്ഥഘട്ടങ്ങളിൽ ബലിതർപ്പണത്തിനായി ഭക്തർ ഒത്തുചേരുന്നത്.  കടപ്പാട്ടൂരിൽ അത് മീനച്ചിലാറാണ് . ഈ വർഷാന  ചടങ്ങുകൾ 

ആഗസ്റ്റ്  3-ാംതീയതി  ശനിയാഴ്ചയാണ്.    ശനിയാഴ്ച രാവിലെ  5മണിക്ക് ക്ഷേത്ര കടവിൽ പിതൃതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രക്കടവിലെ ബലിതർപ്പണച്ചടങ്ങുകൾക്ക് കീച്ചേരിൽ നാരായണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

വാവുബലി ദിനമായ ശനിയാഴ്ച ക്ഷേത്രത്തിൽവിഷ്ണുപൂജ, നമസ്കാരം, കൂട്ടനമസ്കാരം, തുടങ്ങിയ വഴിപാടുകൾ

നടത്തുന്നതിന് സൗകര്യം  ഏർപ്പെടുത്തിയിട്ടുണ്ട്. ബലിതർപ്പണത്തിന് ക്ഷേത്രത്തിൽ എത്തുന്നവർക്കായി രാവിലെ 9 മുതൽ അന്നദാനവും  ഉണ്ടായിരിക്കും.

ഫോൺ :

9188 015 448,

8330068377

ദേവസ്വം പ്രസിഡന്റ്  പി.എസ് ഷാജികുമാർ പയനാൽ, സെക്രട്ടറി  വി.എസ്. ശശികുമാർ, ഖജാൻജി  കെ. ആർ. ബാബു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !