പാകിസ്ഥാനില്‍ നിന്ന് കര്‍ബലയിലേക്ക് പോയ തീര്‍ത്ഥാടകരുടെ ബസ് ഇറാനില്‍ തലകീഴായി മറിഞ്ഞു, 28 പേര്‍ക്ക് ദാരുണാന്ത്യം 23 പേർക്ക് പരിക്ക് ഏഴ് പേർ ഗുരുതരാവസ്ഥയിൽ,

ടെഹ്റാൻ: പാകിസ്ഥാനില്‍ നിന്ന് തീർത്ഥാടകരുമായി പോയ ബസ് ഇറാനില്‍ തലകീഴായി മറിഞ്ഞ് 28 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഇറാൻ പ്രവിശ്യയായ യാസ്ദില്‍ അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ബ്രേക്കിംഗ് സംവിധാനത്തില്‍ സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക പൊലീസ് റിപ്പോർട്ട്.

അപകടത്തില്‍ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേർ ഗുരുതരാവസ്ഥയിലാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. അല്‍-ഹുസൈൻ ഇബ്‌ൻ അലിയുടെ അനുസ്മരണത്തിനായി ഇറാഖിലേക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. 

പതിനൊന്ന് സ്ത്രീകളും പതിനേഴ് പുരുഷന്മാരുമാണ് അപകടത്തില്‍ മരിച്ചിട്ടുള്ളത്. തലകീഴായി മറിഞ്ഞ ബസിന്റെ ചിത്രങ്ങള്‍ ഇറാൻ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ലാർകാനയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്നത്.

അല്‍-ഹുസൈൻ ഇബ്‌ൻ അലിയുടെ അനുസ്മരണത്തിനായി ഇരുപത് ലക്ഷം ഷിയ മുസ്ലിം വിശ്വാസികളാണ് വർഷം തോറും നടക്കുന്ന തീർത്ഥാടന യാത്രയില്‍ പങ്കെടുക്കാറ്. ഇറാഖിലെ നജാഫ് മുതല്‍ കർബല വരെയുള്ള 80 കിലോമീറ്റർ ദൂരത്താണ് തീർത്ഥാടക സംഗമം നടക്കാറ്. 

ഗതാഗത സംവിധാനങ്ങളില പോരായ്മകളുടെ പേരില്‍ കുപ്രസിദ്ധമാണ് ഇറാൻ. ഓരോ വർഷവും 20000 പേരാണ് ഇറാനില്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെടുന്നതെന്നാണ് കണക്കുകള്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !