ഹൃദയാഘാതം: പ്രശസ്ത പാകിസ്ഥാനി ജനപ്രിയ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു,

കറാച്ചി: പ്രശസ്ത പാകിസ്ഥാന്‍ ഗായിക ഹനിയ അസ്‌ലം അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ ബാന്‍ഡ് അംഗവും ബന്ധുവുമായ സെബ് ബംഗഷ് ആണ് ഗായികയുടെ മരണം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

പാകിസ്ഥാനിലെ ജനപ്രിയ ബാന്‍ഡുകളിലൊന്നായിരുന്നു ഹനിയയുടേത്. ബാന്‍ഡില്‍ എല്ലാ അംഗങ്ങളും സ്ത്രീകളായ പാകിസ്ഥാനിലെ ആദ്യബാന്‍ഡും 'സെബി ആന്റ് ഹനിയ' ആയിരുന്നു. പാകിസ്ഥാനിലെ കോക്ക് സ്റ്റുഡിയോവില്‍ ചാല്‍ദിയെ അവതരിപ്പിച്ചതിലൂടെ ഹനിയ വ്യാപകമായ അംഗീകാരം നേടി. 2014ല്‍ സോളോ കരിയര്‍ പിന്തുടരാന്‍ കാനഡയിലേക്ക് പോയി.

നിരവധി ഇന്ത്യന്‍ കലാകാരന്‍മാരും ഇവരുടെ ബാന്‍ഡിന്റെ ഭാഗമായി. എആര്‍ റഹ്മാന്റെ സംഗീതത്തിലും ഹനിയ പാടിയിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തില്‍ ആലിയഭട്ടിനൊപ്പമായിരുന്നു ഹനിയ പാടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !