കറാച്ചി: പ്രശസ്ത പാകിസ്ഥാന് ഗായിക ഹനിയ അസ്ലം അന്തരിച്ചു. 39 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മുന്‍ ബാന്‍ഡ് അംഗവും ബന്ധുവുമായ സെബ് ബംഗഷ് ആണ് ഗായികയുടെ മരണം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
പാകിസ്ഥാനിലെ ജനപ്രിയ ബാന്‍ഡുകളിലൊന്നായിരുന്നു ഹനിയയുടേത്. ബാന്‍ഡില്‍ എല്ലാ അംഗങ്ങളും സ്ത്രീകളായ പാകിസ്ഥാനിലെ ആദ്യബാന്ഡും 'സെബി ആന്റ് ഹനിയ' ആയിരുന്നു. പാകിസ്ഥാനിലെ കോക്ക് സ്റ്റുഡിയോവില്‍ ചാല്ദിയെ അവതരിപ്പിച്ചതിലൂടെ ഹനിയ വ്യാപകമായ അംഗീകാരം നേടി. 2014ല്‍ സോളോ കരിയര്‍ പിന്തുടരാന് കാനഡയിലേക്ക് പോയി.നിരവധി ഇന്ത്യന്‍ കലാകാരന്മാരും ഇവരുടെ ബാന്‍ഡിന്റെ ഭാഗമായി. എആര്‍ റഹ്മാന്റെ സംഗീതത്തിലും ഹനിയ പാടിയിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ ഹൈവേ എന്ന ചിത്രത്തില്‍ ആലിയഭട്ടിനൊപ്പമായിരുന്നു ഹനിയ പാടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.