ഉദ്ധവ് താക്കറെയുടെ വാഹനത്തിന് നേരെ ആക്രമണം: ഇത്തവണ അടയ്ക്കയ്ക്കും തക്കാളിക്കും പകരം ചാണകവും തേങ്ങയും വാഹനത്തിന്റെ ചില്ലുകൾ തകർന്നു, കസ്റ്റഡിയിൽ,

മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. ഉദ്ധവിന്റെ വാഹനത്തിനു നേരെ തേങ്ങയും ചാണകവും എറിയുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്ര താനയില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ടു വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ നേരത്തെ അക്രമം നടത്തിയിരുന്നു. അടയ്ക്കയും തക്കാളിയും രാജ് താക്കറേയും വാഹനത്തിന് നേരെ എറിയുകയായിരുന്നു.

ഇതിന് പ്രതികാരമായാണ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നത്. വീണ്ടും ആക്രമണം നടക്കാനുള്ള സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !