മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയുടെ വാഹനവ്യൂഹനത്തിന് നേരെ ആക്രമണം. ഉദ്ധവിന്റെ വാഹനത്തിനു നേരെ തേങ്ങയും ചാണകവും എറിയുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു.
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനാ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ കസ്റ്റഡിയിലെടുത്തു.മഹാരാഷ്ട്ര താനയില്‍ വെച്ച് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. രണ്ടു വാഹനങ്ങളുടെ ചില്ല് തകര്‍ന്നു. നേരത്തെ മഹാരാഷ്ട്ര നവനിര്‍മ്മാൺ സേനാ തലവൻ രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ ശിവസേന പ്രവർത്തകർ നേരത്തെ അക്രമം നടത്തിയിരുന്നു. അടയ്ക്കയും തക്കാളിയും രാജ് താക്കറേയും വാഹനത്തിന് നേരെ എറിയുകയായിരുന്നു.
ഇതിന് പ്രതികാരമായാണ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം നടന്നത്. വീണ്ടും ആക്രമണം നടക്കാനുള്ള സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.