മുംബൈ: സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ട്രോംബെ പോലീസ് സ്റ്റേഷന് കീഴിലുള്ള മഹാരാജ്നഗർ പ്രദേശത്ത് നിന്നുമാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ യുവതിയുടെ ഭർത്താവ് ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരിച്ചയാളെ തിരിച്ചറിഞ്ഞതായും ഭർത്താവിനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ത്യൻ ശിക്ഷാനിയമപ്രകാരം കൊലപാതക കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലേക്കു നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.