അപ്രതീക്ഷിതമായി സ്യൂട്ട്‌കേസില്‍ നിന്നും രക്തം പുറത്ത്: പൊലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി,

മുംബൈ: കൊലപാതകത്തിന് ശേഷം മൃതദേഹം സ്യൂട്ട്‌കേസിലാക്കി ട്രെയിനില്‍ കൊണ്ടുപോകുകയായിരുന്ന രണ്ട് പേരെ മുംബെ പൊലീസ് അറസ്റ്റ് ചെയ്തു.

ആര്‍പിഎഫ് ലഗേജ് പരിശോധിക്കുന്നതിനിടെയാണ് സ്യൂട്ട്‌കേസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.

ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസിന് ഇതേക്കുറിച്ച്‌ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അപ്രതീക്ഷിതമായി സ്യൂട്ട്‌കേസില്‍ നിന്നും രക്തം പുറത്ത് വരുന്നത് കണ്ടാണ് പരിശോധിച്ചത്.

തുടര്‍ന്ന് കൊല്ലപ്പെട്ടത് അര്‍ഷാദ് അലി ഷേഖ് എന്ന യുവാവാണെന്ന് വ്യക്തമായി. പ്രതികളായ ജയ് പ്രവീണ്‍ ചാവ്ഡ, ശിവ്ജീത് സുരേന്ദ്ര സിംഗ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. 

പ്രതികളും കൊല്ലപ്പെട്ടയാളും സംസാരശേഷി ഇല്ലാത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !