അമിതലാഭം ലക്ഷ്യം: കാറിന്റെ എഞ്ചിന് അടിയിൽ പ്രത്യേക അറ; 104 ​ഗ്രാം എംഡിഎംഎ കടത്താൻ ശ്രമം; സ്കൂൾ മാനേജർ അടക്കം പിടിയിൽ

മലപ്പുറം: കാറിന്റെ എഞ്ചിന് അടിയിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 104 ​ഗ്രാം എംഡിഎംഎ പിടികൂടി. എയ്ഡഡ് എല്‍ പി സ്‌കൂള്‍ മാനേജര്‍ അടക്കം രണ്ടുപേരാണ് അറസ്റ്റിലായത്. ബം​ഗലൂരുവിൽ നിന്നാണ് ഇവർ ലഹരിമരുന്ന് കൊണ്ടുവന്നത്.

തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ദാവൂദ് ഷമീല്‍ (39), ഷാനിദ്(30) എന്നിവരാണ് അറസ്റ്റിലായത്.  പുലർച്ചെ 12-ഓടെയാണ് ഇരുവരും പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ വെച്ച് പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പോയി. തുടർന്ന് പൊലീസ് വാഹനം കുറുകെയിട്ടാണ് കാർ നിർത്തിച്ചത്. 

ബംഗളൂരുവിലും നാട്ടിലും ഇവന്റ് മാനേജ്‌മെന്റ് നടത്തുന്നയാളാണ് ദാവൂദ് ഷമീൽ. അമിതലാഭം ലക്ഷ്യമിട്ടാണ് പ്രതികൾ ലഹരിക്കടത്തിലേക്ക് ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !