സത്ന: മധ്യപ്രദേശിലെ സത്ന ജില്ലയില്‍ നിരവധി പശുക്കളെ ഒരു സംഘമാളുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഏകദേശം അമ്പതോളം പശുക്കളെ എറിഞ്ഞെന്നാണ് റിപ്പോർട്ട്.
ഇതില്‍ ഇരുപതോളം പശുക്കള്‍ ചത്തു. സംഭവത്തില്‍ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു. നാഗോട് പൊലീസ് സ്റ്റേഷൻ പരിധിയില്‍ ആണ് ഈ അക്രമം നടന്നത്.ബാംഹോറിനടുത്തുള്ള റെയില്‍വേ പാലത്തിന് താഴെയുള്ള സത്ന നദിയിലേക്ക് പശുക്കളെ ചിലർ എറിയുന്ന വീഡിയോയാണ് പുറത്തുവന്നത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി.
ബീറ്റാ ബാഗ്രി, രവി ബാഗ്രി, രാംപാല്‍ ചൗധരി, രാജ്ലു ചൗധരി തുടങ്ങി നാല് പേർക്കെതിരെ മധ്യപ്രദേശ് ഗോവർധന നിരോധന നിയമപ്രകാരം കേസെടുത്തു. മറ്റു പശുക്കളെ രക്ഷിച്ച് കരയിലെത്തിച്ചു.
നദിയിലേക്ക് വലിച്ചെറിഞ്ഞ പശുക്കളുടെ കൃത്യമായ എണ്ണവും മരണസംഖ്യയും അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.