ലിസി സാജുവിന്റെ സംസ്കാര ശുശ്രൂഷകള്‍ ഇന്ന് വെള്ളിയാഴ്ച ⭕ LIVE

ലിസി സാജുവിന്റെ സംസ്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 23  വെള്ളിയാഴ്ച നാട്ടില്‍ നടക്കും. 

അയർലൻഡിൽ വാഹനാപകടത്തിൽ അന്തരിച്ച റിട്ട . മിലിട്ടറി നഴ്സ് പാലക്കുഴ കളപ്പുരയിൽ ക്യാപ്റ്റൻ ലിസി സാജുവിൻ്റെ (63) മൃതദേഹം (സാജു കെ. വർഗീസിൻ്റെ ഭാര്യ) ഓഗസ്റ്റ് 23 വെള്ളി രാവിലെ 10ന് പാലക്കുഴയിലുള്ള ഭവനത്തിൽ എത്തിക്കും. 

ഉച്ചകഴിഞ്ഞ് 1.30 ന് ശുശ്രൂഷകൾക്കു ശേഷം 2.00 ന് ഭവനത്തിൽ നിന്ന് പള്ളിയിലേക്ക് പുറപ്പെടുന്നതാണ്. തുടര്‍ന്ന് 3.00 ന് പിറവം രാജാധിരാജ യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ പള്ളിയിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കും ശേഷം 4.00ന് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതാണ്.

അയർലണ്ട് ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ഇടവകയിലെ സാജു വർഗീസിന്റെ ഭാര്യ ലിസി സാജു, കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ സ്വ​ദേ​ശി​നിയാണ്. അയര്‍ലണ്ടില്‍ റോ​സ്‌​കോ​മ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യി​രു​ന്നു. 

മ​യോ​യി​ലെ ന്യൂ​പോ​ര്‍​ട്ടി​ല്‍ കാറുകൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒപ്പമുണ്ടായിരുന്ന ഭ​ര്‍​ത്താ​വി​നെ പ​രുക്കു​ക​ളോ​ടെ മേ​യോ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിരുന്നു . അപകടത്തില്‍ ആ​റു പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. അയര്‍ലണ്ടില്‍ കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ലിസിയുടെ കുടുംബം താമസിക്കുന്നത്. മകൻ: എഡ്വിൻ, മകൾ: ദിവ്യ, മരുമകൾ: രാഖി.

സംസ്കാര ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ⭕ Live



🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !