വടകര: നടനും സി.പി.എം എംല്‍എയുമായ മുകേഷ് സ്ഥാനമൊഴിയാന്‍ തയ്യാറാകണമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. വലിയ പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 4 വര്‍ഷം പൂഴ്ത്തിവെച്ച സര്‍ക്കാരാണ് ഇപ്പോള്‍ ഇരകളുടെ ഒപ്പമാണെന്ന് പറയുന്നതെന്നും കെ.കെ. രമ പറഞ്ഞു.ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരേ ഉയര്‍ന്നുവരുന്നത്. നേരത്തെ, ഈ വിഷയത്തില്‍ കേസ് എടുക്കേണ്ടതായിരുന്നു. അദ്ദേഹത്തിന്റെ രാജി സി.പി.എം ചോദിച്ചുവാങ്ങണം. ധാര്‍മികമായി ഒരു നിമിഷംപോലും എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ മുകേഷിന് അര്‍ഹതയില്ല. ആവശ്യമെങ്കില്‍, സ്പീക്കറുടെ അനുവാദത്തോടെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും വേണം.
സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാന്‍ സര്‍ക്കാര്‍ രൂപവത്കരിച്ച പത്തംഗസമിതിയിലെ അംഗമാണ് മുകേഷ്. ഇദ്ദേഹത്തെ വച്ചാണ് സര്‍ക്കാര്‍ നയമുണ്ടാക്കുന്നത്. സ്വന്തം ഭാര്യയെ പോലും ശാരീരികവും മാനസികവുമായി തകര്‍ത്ത വ്യക്തി. ഈ സമിതിയില്‍ നിന്നും മുകേഷിനെ പുറത്താക്കണം. സ്ത്രീകള്‍ തലപ്പത്തുള്ള നയരൂപീകരണ സമിതിയുണ്ടാക്കേണ്ടതുണ്ട്.
'സ്ത്രീപക്ഷ സര്‍ക്കാരായിരുന്നു കേരളത്തിലേതെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ പ്രതിഷേധത്തിന് കാത്ത് നില്‍ക്കാതെ ആരോപണവിധേയരെ സ്ഥാനത്ത് നിന്നും നീക്കേണ്ടതായിരുന്നു.
ഈ വിഷയം സര്‍ക്കാരിന് മുന്നിലെത്തിയിട്ട് നാലര വര്‍ഷമായി. ഇത്രയും കാലം ഇത് പൂഴ്ത്തിവെച്ചവരാണ് ഇപ്പോള്‍ ഇരകളുടെ ഒപ്പമാണെന്ന് പറയുന്നത്. ഒരു പേജെങ്കിലും മറിച്ചു നോക്കിയിട്ടുണ്ടോയെന്ന് എന്ന് നമുക്കറിയില്ല. ഇനി നോക്കിയെങ്കില്‍ ഇത്രയും കാലം അവര്‍ മിണ്ടിയില്ല', കെ.കെ. രമ പറഞ്ഞു.
2016-ല്‍ സിദ്ദിഖിന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ നടന്നിരുന്നു. അതിനുശേഷമാണ് സിനിമാ ചര്‍ച്ചയ്ക്കായി സിദ്ദിഖ് ക്ഷണിച്ചത്. റിസപ്ഷനില്‍ ആരെ കാണുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ എഴുതി ഒപ്പുവെച്ച ശേഷമാണ് മുറിയിലേക്ക് പോയത്. ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു സിദ്ദിഖിന്റെ മുറി. ആ മുറിയില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്.
നിള തിയേറ്ററില്‍ നടന്ന പ്രിവ്യൂ ഷോയില്‍ അച്ഛനും അമ്മയ്ക്കും ഒപ്പം വന്ന പെണ്‍കുട്ടിയെ കണ്ടിരുന്നതായി സിദ്ദിഖ് നല്കിയ പരാതിയിലും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയുടെ മാതാപിതാക്കളുടെ മൊഴി പ്രത്യേക അന്വേഷണ സംഘം എടുക്കും.
കേസില്‍ നടിയുടെ രഹസ്യമൊഴി വനിതാ മജിസ്ട്രേറ്റ് രേഖപ്പെടുത്തും. മസ്കറ്റ് ഹോട്ടലിലെ സംഭവം നടന്ന സമയത്തെ റിസപ്ഷനിലെ രജിസ്റ്റര്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ വെച്ചു നടന്ന ഷൂട്ടിങ്ങിനിടെ നടന് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍, പൊതുഭരണ വകുപ്പില്‍ നിന്നും സെക്രട്ടേറിയറ്റ് വാടകയ്ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പൊലീസ് തേടിയിട്ടുണ്ട്.
2008 ല്‍ സെക്രട്ടേറിയറ്റ് വാടകയ്ക്ക് എടുത്താണ് ജയസൂര്യയുടെ സിനിമയുടെ ഷൂട്ടിങ് നടത്തിയത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.