കോഴിക്കോട്: നഗരത്തിലെ പ്രമുഖമാളിലെ ഗെയിം സോണില്‍ കളിക്കുന്നതിനിടെ 12-കാരന് അപകടം. ഫാൻ്റസി ബൗണ്‍സ് എന്ന സ്ഥാപനം നടത്തുന്ന ഗെയിം സോണിലെ ബൗണ്‍സ് റൈഡില്‍ കളിക്കുന്നതിനിടെ തെറിച്ച് വീണാണ് പരിക്കേറ്റത്.
കുട്ടിയുടെ ഇടത് ചെവിയാണ് അറ്റത്ത്. ഗെയിം സോണില്‍ സുരക്ഷാ സംവിധാനങ്ങളോ പ്രാഥമിക ചികിത്സ സൗകര്യമോ ഇല്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.ബന്ധുക്കളാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.നാസല്‍ ഇബ്രാഹീം എന്ന കുട്ടിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പന്തീരാങ്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ചെവി പ്ലാസ്റ്റ്ക് സർജറിയിലൂടെ തുന്നിച്ചേർത്തു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.