വമ്പിച്ച വിലക്കുറവ്: പിന്നാലെ പോയാൽ പണി കിട്ടും, കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങള്‍; ചിക്കൻ വില്‍പനയിലെ വൻ ചതി ഇങ്ങനെ

കോഴിക്കോട്: കോഴിവിഭവങ്ങള്‍ കോഴിക്കോട്ടുകാർക്ക് എന്നും പ്രിയപ്പെട്ടതാണ്. പൊരിച്ചും കറിവെച്ചും പലതരത്തില്‍ അത് മനസ്സും വയറും  നിറച്ചുകൊണ്ടിരിക്കയാണ് കാലങ്ങളായി.

എന്നാല്‍, ഇറച്ചിയുടെ രുചിയോടൊപ്പം അതിന്റെ ഗുണമേന്മയും ചർച്ചചെയ്യേണ്ടതുണ്ട്. തലക്കുളത്തൂർ അണ്ടിക്കോട്ട് പ്രവൃത്തിക്കുന്ന സി.പി.ആർ. ചിക്കൻ സ്റ്റാളില്‍ ബുധനാഴ്ച 36 കിലോ ചത്തകോഴി പിടികൂടിയതോടെ കോഴിയിറച്ചിയുടെ ഗുണമേന്മ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചിരിക്കയാണ്.

ലൈസൻസും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്‌ പ്രവർത്തിക്കേണ്ട കടകളില്‍ പലതും അവ പാലിക്കാത്ത സാഹചര്യമാണുള്ളത്. പലയിടത്തും രോഗമുള്ള കോഴികളെയടക്കം വിലകുറച്ച്‌ വില്‍പ്പന നടത്തുന്നുമുണ്ട്. മാന്യമായി കച്ചവടംനടത്തുന്നവർക്കുപോലും അപമാനമാവുകയാണ് ഇത്തരം സ്ഥാപനങ്ങള്‍.

വിലക്കുറവിന്പിന്നാലെ...

കോഴിയിറച്ചി സാധാരണയിലും വിലകുറച്ച്‌ കിട്ടുമ്ബോള്‍ പലരും ഇതെങ്ങനെ കിട്ടുന്നുവെന്ന് ചിന്തിക്കുന്നില്ല. തമിഴ്നാട്ടിലെ ഫാമുകളില്‍നിന്ന് അസുഖം ബാധിച്ച കോഴികളെ നിസ്സാരവിലയ്ക്ക് ഇവിടെയെത്തിക്കുന്ന സംഘമുണ്ട്. ഈ കോഴിയെയാണ് കുറഞ്ഞവിലയ്ക്ക് വില്‍ക്കുന്നത്. പൊതുവിപണിയിലെ വിലയില്‍ നിന്ന് 60 രൂപവരെ കുറച്ചാണ് വില്‍പ്പന.

ഇത്തരം കോഴികളില്‍ പലതും കേരളത്തിലെത്തുമ്പോഴേക്കും ചത്തുപോകുകയും ചെയ്യും. കുറഞ്ഞ വിലയ്ക്ക് ചിക്കൻവിഭവങ്ങള്‍ നല്‍കുന്ന ചില ഭക്ഷണശാലകളും ഇത്തരത്തിലുള്ള കോഴി ഉപയോഗിക്കുന്നുണ്ട്. 

പ്രത്യേക സീരീസിലുള്ള 100 രൂപയുമായി എത്തുന്നവർക്ക് 12 കഷ്ണം ബ്രോസ്റ്റ് വാഗ്ദാനംചെയ്ത പന്നിയങ്ങരയിലെ 'കോകോ കൂപ്പ' എന്ന കടയില്‍നിന്ന് കഴിഞ്ഞ ജൂലായ് 31-ന് ഇത്തരത്തില്‍ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തിരുന്നു.ലാഭത്തിനുപിറകെ പോകുമ്പോള്‍ സ്വന്തം ആരോഗ്യത്തിനാണ് നമ്മള്‍ വിലയിടുന്നത്.

ഇറച്ചി സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കണം

കോഴിയിറച്ചി സൂക്ഷിക്കുമ്പോള്‍ ശ്രദ്ധ പുലർത്തമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ പറഞ്ഞു. രണ്ടുമണിക്കൂറില്‍ കൂടുതല്‍ കോഴിയിറച്ചി സാധാരണ താപനിലയില്‍ വെച്ചാല്‍ കേടുവരും. രണ്ടുദിവസംവരെ സൂക്ഷിക്കുന്നുണ്ടെങ്കില്‍ മൈനസ് നാല് താപനിലയിലും രണ്ടുദിവസത്തില്‍ കൂടുതലാണെങ്കില്‍ മൈനസ് 17 ഡിഗ്രി താപനിലയിലും വേണം സൂക്ഷിക്കാൻ.

കടയില്‍നിന്ന് ഫ്രോസണ്‍ ചിക്കൻ വാങ്ങുന്നവർ ലേബലില്‍ കമ്പിനിയുടെ പേര്, പാക്കുചെയ്ത തീയതി, കാലാവധി എന്നിവയുണ്ടെന്ന് ഉറപ്പാക്കണം.

ലൈസൻസ് വേണം

തദ്ദേശസ്ഥാപനങ്ങളുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ലൈസൻസുകളാണ് കോഴിക്കടകള്‍ക്ക് പ്രധാനമായും വേണ്ടത്. മലനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റും അറവുമാലിന്യം കൈമാറുന്നതിന് കോഴിമാലിന്യസംസ്കരണ പ്ലാന്റുമായുള്ള കരാറും ഉണ്ടെങ്കിലേ തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കൂ.

 ജീവനക്കാർക്ക് മെഡിക്കല്‍ ഫിറ്റ്നസ് സർട്ടിഫിക്കറ്റും വേണം. മതിയായ പരിശോധനയില്ലാതെയാണ് പല തദ്ദേശസ്ഥാപനങ്ങളും ലൈസൻസ് നല്‍കുന്നതെന്ന് ആക്ഷേപമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !