ദേഹാസ്വാസ്ഥ്യം: പ്രശസ്ത ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു

കോട്ടയം: സിനിമാ- നാടക ഗാനരചയിതാവ് പ്രകാശ് മാരാർ അന്തരിച്ചു. 54 വയസ്സായിരുന്നു. ചെങ്ങന്നൂരിൽ പുതിയ സിനിമയുടെ ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് ബാലുശേരി സ്വദേശിയാണ്.

ചെമ്പട , ഒഡീസ ,സ്റ്റേഷൻ 5, വീണ്ടും കള്ളൻ, കനൽ, അയാൾ ഞാനല്ല, നെല്ലിക്ക, തുടങ്ങിയ സിനിമകളിൽ ഗാനരചയിതാവായിരുന്നു. 

നാടകങ്ങളിലും ആല്‍ബങ്ങളിലും നിരവധി പാട്ടുകളെഴുതിയിട്ടുണ്ട്‌. ചെങ്ങന്നൂരിൽ ബിജു സി കണ്ണന്റെ 'സൂത്രപ്പണി' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് പ്രകാശ് മാരാർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

സ്റ്റേഷൻ 5 എന്ന സിനിമയിൽ ദേശീയ അവാർഡ് ജേതാവ് നഞ്ചമ്മ പാടിയ കേലേ കേല കുംഭ എന്ന പാട്ടിൽ ഗോത്രഭാഷയ്ക്ക് അനുസൃതമായ മലയാളം വരികൾ എഴുതിയത് പ്രകാശ് മാരാരായിരുന്നു.

 വിനോദ് കോവൂരും നഞ്ചമ്മയും ചേർന്ന് പാടിയ ഈ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഒട്ടേറെ നാടൻ പാട്ടുകളും രചിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Mani C Kappan | Pala രാഷ്ട്രീയം,സ്പോർട്സ്, സിനിമ ഓണം വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 1

Mani C Kappan | Pala വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 2

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !