കോട്ടയം: കലിയുഗത്തിൽ ഭഗവത് നാമങ്ങൾ ജപിക്കുക എന്നതാണ് ഏറ്റവും ഉത്തമം.കാലങ്ങൾക്ക് മുന്നേ പൂർവികർ നമ്മെ നാമജപത്തിലൂടെ ഈശ്വര ചൈതന്യത്തിലേക്ക് കൈപിടിച്ച് നടത്തി.
വളരെ മനോഹരവും അർത്ഥവത്തായതുമായ കീർത്തനങ്ങൾ രചിച്ചു, ഓരോ പാട്ടിനും ഈണം നൽകി ഭജന വേദികളിൽ പാടി. പല പാട്ടുകളും പല രീതിയിൽ , പല താളത്തിൽ...കാലം മാറിയപ്പോൾ പാട്ടുകളും മാറി. ഇന്ന് നിരവധി അനവധി ഭക്തി ഗാനങ്ങൾ നമുക്ക് ചുറ്റും കേൾക്കാം. ധാരാളം ഭജന സംഘങ്ങൾ ഇന്ന് പാട്ടുകൾ പാടി വേദികൾ കീഴടക്കുന്നു.
കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര ഗ്രാമമായ കയ്യൂരിലും പതിറ്റാണ്ടുകൾക്ക് മുന്നേ ശ്രീരാമകൃഷ്ണ ഭജന മഠം രൂപം കൊള്ളുകയും ഇന്നും കയ്യൂരിന്റെ
ആത്മീയ കാര്യങ്ങളിൽ നിത്യവേദി ആവുകയും ചെയ്യുന്നു. നിരവധി പ്രഗത്ഭർ ആയ വ്യക്തികൾ ഈ ഭജന മഠത്തിൽ ഭജന പാടി പഠിച്ചു വളർന്നു. എല്ലാ ഏകാദശി നാളുകളിലും , മറ്റു ആഘോഷ വേളകളിലും ഇവിടെ ഭജന നടന്നു വന്നിരുന്നു ഇപ്പോളും നടക്കുന്നു.
2021 ഇൽ രൂപം കൊണ്ട തത്ത്വമസി ഭജന സംഘം ഇന്ന് ക്ഷേത്ര വേദികളിൽ ഭജന അവതരിപ്പിച്ചു പോരുന്നു. തങ്ങളുടെ പൂർവികരായ ശ്രീ ചെറുതേങ്കൽ ശിവരാമൻ നായർ, കുന്നത്ത് ആശാൻ, ശ്രീ രാഘവൻ നായർ പുത്തൻപുരക്കൽ, ശ്രീ ശിവരാമൻ നായർ കുളപ്പുറത്തു (ചിന്നൻ ചേട്ടൻ ) തുടങ്ങിയവർ പകർന്നു തന്ന ഭജന ചിട്ടകൾ നിലനിർത്താൻ തങ്ങളാൽ ആവും വിധം പരിശ്രമിക്കുന്ന ഒരു ടീമാണ് തത്ത്വമസി.
ഓരോ ഭജനയ്ക്ക് പോകുമ്പോളും അവിടെ പാടുന്ന പാട്ടുകൾ എഴുതി കൊണ്ട് പോകുക ആയിരുന്നു പതിവ്. ഈ ഒരു അവസരത്തിൽ ആണ് ഒരു ബുക്ക് ആക്കി ഈ പാട്ടുകളെ മാറ്റിയാൽ നല്ലതല്ലേ എന്ന ഒരു ആശയം ഈ സംഘത്തിൽ ഉടലെടുത്തത്.
അങ്ങനെ തങ്ങളുടെ കൈവശം ഉള്ളതും / ഇല്ലാത്ത പാട്ടുകൾ തേടി എടുത്തും, അർത്ഥങ്ങൾ അറിയാത്ത വരികൾ മലയാള ഭാഷ പണ്ഡിതരുടെ സഹായത്തോടെ മനസ്സിലാക്കിയും പാട്ടുകൾ എല്ലാം അർത്ഥവത്താക്കി ഒരു വലിയ ബുക്ക് രൂപത്തിലേക്ക് എത്തിയിരിക്കുകയാണ്.
ഏകദേശം 400 ഓളം പേജുകളിൽ ആയി ധാരാളം പാട്ടുകൾ ഉൾകൊള്ളിച്ചാണ് ഈ ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. മാസങ്ങളുടെ ശ്രമഫലമായി, പല അന്വേഷണങ്ങൾക്കും, കണ്ടെത്തലുകൾക്കും, തിരുത്തലുകൾക്കും ശേഷം ആണ് ഇത് ഒരു പൂർണതയിൽ എത്തിയിരിക്കുന്നത്.
മാതാ പിതാ ഗുരു ദൈവം...
എല്ലാവർക്കും മുന്നിൽ സാഷ്ടാഗം പ്രണമിച്ചു കൊണ്ട് ഈ സന്തോഷം എല്ലാവരെയും അറിയിക്കുന്നു.
തത്വമസിയുടെ ഏറ്റവും പ്രിയപ്പെട്ട ശ്രീ വികാസ് മുൻകൈ എടുത്ത് സംഘത്തിലെ മുതിർന്ന ആൾക്കാരായ ശ്രീ നാരായണൻ നായർ കുറുപ്പും വീട്ടിൽ, ശ്രീ പ്രതീഷ് വാഴക്കല്ലുങ്കൽ, ശ്രീ ഗിരീഷ് നെടുമ്പള്ളിൽ, എന്നിവരുടെ ശ്രമഫലമായി വലിയൊരു ലക്ഷ്യം പൂർത്തീകരിച്ചിരിക്കുന്നു എന്നത് തത്ത്വമസിയെ സംബന്ധിച്ച് വലിയൊരു നാഴിക കല്ലാണ്.
തത്ത്വമസിയുടെ പ്രിയങ്കരരായ ശ്രീ മനോജ് പനച്ചിക്കൽ, ശ്രീ സത്യൻ കയ്യൂർ, ശ്രീ ഉണ്ണികൃഷ്ണൻ, ശ്രീ ഉദയവർമ, സുരേന്ദ്രൻ മാഷ്, വിജയൻ ചേട്ടൻ, ശ്രീ സുഭാഷ്, സുധീഷ്, മധുസൂദനൻ, പ്രസാദ് , ഉണ്ണികൃഷ്ണൻ മച്ചുകാട്ട് എന്നിവരുടെ പിന്തുണയും കൂട്ടായ്മയുമാണ് ഈ സംഘത്തിന്റെ പിൻബലം.
ഹരി ഓം
ലോകോ സമസ്ത സുഖിനോ ഭവന്തു :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.