കോട്ടയം: കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തില്‍ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തീക്കോയി വില്ലേജുകളും.
ഇതോടെ ഉരുള്‍പൊട്ടല്‍ സാദ്ധ്യത മുൻനിറുത്തി ഇവിടെ നിയന്ത്രണം കടുപ്പിക്കേണ്ടിവരും. പരിസ്ഥിതിലോല പ്രദേശത്ത് ഖനനം, ക്വാറി മണല്‍ ഖനനം എന്നിവ പൂർണമായും ഇല്ലാതാകും. നിലവിലുള്ള ക്വാറികളുടെ ലൈസൻസ് തീരുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരും.വീടുകളുടെ നിർമാണം തടസപ്പെടും, ഭൂമിയുടെ വില കുറയും, വില്പന ഇല്ലാതാകും തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായേക്കും.
ഉരുള്‍പൊട്ടല്‍ സാദ്ധ്യതയെറെയുള്ള ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളില്‍ ചെറുതും വലുതുമായ നൂറോളം പാറമടകളുണ്ട്.
ശുപാർശ നല്‍കി, പക്ഷേ നടപടിയില്ല
പ്രളയകാലത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ പാറമടകള്‍ക്കെതിരെ ജനകീയപ്രതിഷേധം ഉയർന്നിരുന്നു. എന്നാല്‍ പ്രതിഷേധം ഫലം കാണാതെ വന്നതോടെ പരിസരവാസികളില്‍ പലരും സ്ഥലം വിറ്റുപോയി. പാറമടകളുടെ പ്രവർത്തന നിരോധനത്തിന് വൈദ്യുതി ബോർഡ് ശുപാർശ നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ഇടുക്കി ഡാമിന്റെ സമ്മർദ്ദം ഉണ്ടാകുന്ന സ്ഥലമാണ് ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെ. ഗാഡ്ഗില്‍,കസ്തൂരിരംഗൻ റിപ്പോർട്ടില്‍ ഖനന നിരോധന മേഖലകളായി ചൂണ്ടിക്കാട്ടിയ വാഗമണ്‍ മൊട്ടക്കുന്നുകളുടെ ഭാഗത്തും നിരവധി പാറമടകളുണ്ട്.
എതിർപ്പ് ശക്തം
അതീവ പരിസ്ഥിതിലോല പ്രദേശമായ കൂട്ടിക്കല്‍,ഇളങ്കാട് ,കൊടുങ്ങ,വല്യേന്ത എന്നിവിടങ്ങളിലെ പാറമടകള്‍ക്കെതിരെ പരിസ്ഥിതി സംഘടനകളുടെ എതിർപ്പ് ശക്തമാണ്. എന്നാല്‍ ഹൈക്കോടതി വിധി പാറമടലോബിക്ക് അനുകൂലമായതോടെ പഞ്ചായത്ത് ലൈസൻസ് പുതുക്കി നല്‍കുകയായിരുന്നു.
മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനമായ വാഗമണ്‍ മലനിരകള്‍ അതീവ ജൈവ വൈവിദ്ധ്യ പ്രദേശമായി സംരക്ഷിക്കണമെന്ന് ജൈവ വൈവിദ്ധ്യ ബോർഡ് ഉത്തരവിറക്കിയിരുന്നു.
പാറമടകള്‍ ഇവിടെ
തീക്കോയി, കൂട്ടിക്കല്‍,പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.