കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പിടിയിലായി. കള്ളനെ കണ്ട നാട്ടുകാരും ഞെട്ടി. കാഞ്ഞങ്ങാട് ടൗണിലെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന, നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്ന അമ്പലവയല്‍ സ്വദേശി ആബിദാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട് ഒരു തുണിക്കടയില്‍ സെയില്‍സ്മാനാണ് വയനാട് അമ്പലവയല്‍ സ്വദേശി അബ്ദുള്‍ ആബിദ്. പകല്‍ സമയത്ത് മാന്യൻ. പക്ഷേ രാത്രിയായാല്‍ ഇയാളുടെ സ്വഭാവം മാറും.മോഷണത്തിനിറങ്ങും. മോഷണം പതിവാക്കിയതോടെ ഒടുവില്‍ കാഞ്ഞങ്ങാട് പൊലീസിന്റെ പിടി വീണു. കാഞ്ഞങ്ങാട് നഗരത്തിലെ രണ്ട് വീടുകളില്‍ മോഷണം നടത്തിയത് ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരു സുരക്ഷാ ജീവനക്കാരന്റെതും അതിഥി തൊഴിലാളികളായ രണ്ടുപേരുടെയും ഉള്‍പ്പെടെ നിരവധി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതായി പോലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. മോഷണ വസ്തുക്കള്‍ തിരൂർ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളില്‍ കൊണ്ടുപോയി വിറ്റുവെന്നാണ് മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവ് പിടിയിലായത്.
റിസോർട്ടിലെ കവർച്ച ഉള്‍പ്പെടെ വയനാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ എട്ട് കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഹോസ്ദുർഗ് കോടതിയില്‍ ഹാജരാക്കിയ അബ്ദുല്‍ ആബിദിനെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.