കാരുണ്യത്തിൻ്റെ കുഞ്ഞു കരങ്ങൾ: ജന്മദിനങ്ങൾ ഇനിയുമുണ്ടാകും: ആഘോഷത്തിനായി കരുതിയ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്ന് വയസുകാരന്‍

 കണ്ണൂര്‍: തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി മൂന്ന് വയസുകാരന്‍. അണ്ടല്ലൂര്‍ സ്വദേശി നിതിന്റെയും ദീപ്തിയുടെയും ഏക മകനായ നൈതിക് നിതിന്‍ ആണ് തന്റെ ജന്മദിനാഘോഷത്തിനായി കരുതിയ തുക കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് കൈമാറിയത്.

നിതിന്‍ മേലൂര്‍ യൂ പി സ്‌കൂളിലെ അധ്യാപകനും ദീപ്തി സ്വകാര്യ ബാങ്കിലെ ജീവനക്കാരിയും ആണ്. അച്ഛന്റെയും അമ്മയുടെയും ഒപ്പം ചേമ്പറില്‍ എത്തിയ നൈതികിന് ജില്ലാ കലക്ടര്‍ സമ്മാനമായി മിഠായികളും നല്‍കി

നൈതിക്കിന്റെ കഴിഞ്ഞ രണ്ട് ജനമദിനാഘോഷത്തിന്റെ ഭാഗമായി ഒരു നിശ്ചിത തുക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ പൂര്‍ണ്ണമായും ആഘോഷങ്ങള്‍ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !