അടിയന്തര ഓപ്പറേഷന് പോകുന്ന പൊലീസ് വാഹനത്തില്‍ ചാടിക്കയറി റിപ്പോർട്ടിങ്: ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെ വിമർശനം,

ശ്രീനഗർ: പ്രത്യേക ഓപ്പറേഷന് പോകുന്ന ജമ്മു കശ്മീർ പൊലീസിന്‍റെ വാഹനത്തില്‍ ചാടിക്കയറിയുള്ള മാധ്യമപ്രവർത്തകയുടെ ലൈവ് റിപ്പോർട്ടിങ്ങിനെതിരെ വ്യാപക വിമർശനം.

ഹിന്ദി വാർത്ത ചാനലായ ന്യൂസ് 18 ഇന്ത്യയുടെ മാധ്യമപ്രവർത്തകക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ഓപ്പറേഷൻ നടക്കുന്ന സ്ഥലത്തേക്ക് പോകാൻ തയാറായി നില്‍ക്കുന്ന വാഹനത്തിലേക്ക് ജമ്മു കശ്മീർ പൊലീസിന്‍റെ സംഘം വേഗത്തില്‍ കയറുന്നതിനിടയിലാണ് മാധ്യമപ്രവർത്തക ലൈവ് ആരംഭിക്കുന്നത്. 

ഒടുവില്‍ റിപ്പോർട്ടറും പൊലീസ് വാഹനത്തില്‍ ചാടിക്കയറുന്നു. വേഗത്തില്‍ നീങ്ങുന്ന വാഹനത്തില്‍ പിടിച്ച്‌ ഇരുന്നും മാധ്യമപ്രവർത്തക റിപ്പോർട്ടിങ് തുടരുകയാണ്. ഈ പ്രവൃത്തി ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കിയതായി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

ഓപ്പറേഷന്‍റെ തത്സമയ വിവരം നല്‍കി പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുകയാണ് മാധ്യമപ്രവർത്തക ചെയ്തതെന്ന് നിരവധി പേർ പ്രതികരിച്ചു. 

ഗ്രൗണ്ടില്‍ നിന്നുള്ള തത്സമയ കവറേജിനെക്കുറിച്ച്‌ വീമ്പിളക്കുന്ന മാധ്യമപ്രവർത്തകയുടെ പ്രവൃത്തി പ്രോട്ടോക്കോളുകളുടെ വ്യക്തമായ ലംഘനമാണെന്നും വിമർശനമുയർന്നു. ഈ സർക്കസ് ഉടൻ നിർത്തണമെന്നും ചിലർ കുറ്റപ്പെടുത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !