വാഷിംഗ്ടൺ: അമേരിക്കയിലെ പുതിയ ഇന്ത്യൻ അംബാസഡറായി പുതുതായി നിയമിതനായ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്ര ഓഗസ്റ്റ് 12-ന് അമേരിക്കയിലെത്തി.
ഏറ്റവും ഒടുവിൽ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച 61-കാരനായ ക്വാത്ര, വിദേശകാര്യ സെക്രട്ടറിയായിരിക്കുന്നതിന് മുമ്പ് ഫ്രാൻസിലെയും നേപ്പാളിലെയും ഇന്ത്യൻ അംബാസഡറായും അദ്ദേഹം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2024 ജൂലൈ 14 ന് അദ്ദേഹം വിദേശ സേവനത്തിൽ നിന്ന് വിരമിച്ചു.
"യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കാനുള്ള പദവി, ഈ നിർണായക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ടീം @Indian EmbassyUS തീവ്രമായി പ്രവർത്തിക്കുന്നത് തുടരും"
— അംബ് വിനയ് മോഹൻ ക്വാത്ര (@AmbVMKwatra) സോഷ്യൽ മീഡിയ X ൽ മുൻപത്തെ ട്വിറ്ററിൽ കുറിച്ചു.
Privileged to assume charge as the Ambassador of India to the United States of America. Team @IndianEmbassyUS will continue to work intensely to strengthen this crucial partnership.
— Amb Vinay Mohan Kwatra (@AmbVMKwatra) August 13, 2024
വരും ദിവസങ്ങളിൽ പുതിയ ഇന്ത്യൻ സ്ഥാനപതി വിനയ് മോഹൻ ക്വാത്ര അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ സന്ദർശിക്കുകയും തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ച് പുതിയ അംബാസിഡർ ആയി ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.