പാരിസ്: പാരാലിംപിക്സില്‍ ഇന്ത്യക്ക് നാല് മെഡലുകള്‍. ഒരു സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം ദിനം എത്തിയത്. പുരുഷന്മാരുടെ ഷൂട്ടിങില്‍ മനിഷ് നര്‍വാളാണ് വെള്ളി നേടിയത്.
പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ എസ്എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. 234.9 പോയിന്റുകള്‍ നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങില്‍ അവനി ലെഖാരെ സ്വര്‍ണവും മോന അഗര്‍വാള്‍ വെങ്കലവും നേടിയിരുന്നു. 100 മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡല്‍ നേടിയത്.
ടോക്യോ പാരാലിംപിക്സില്‍ കൈവരിച്ച നേട്ടം ഇത്തവണയും അവനി നിലനിര്‍ത്തി. ടോക്യോയില്‍ പാരാ വിഭാഗത്തിലെ ലോക റെക്കോര്‍ഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിംപിക്സ് റെക്കോര്‍ഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോര്‍ഡും (249.7) അവനി സ്ഥാപിച്ചു.
വനിതകളുടെ നൂറ് മീറ്ററില്‍ പ്രീതി പാല് വെങ്കലം നേടി. 14.21 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്സില്‍ ഇന്ത്യയ്ക്കായി ആദ്യമെഡല്‍ നേടുന്ന സ്പ്രിന്ററാണ് പ്രീതി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.