അതീവ രഹസ്യമായ കുടിക്കാഴ്ച: മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു;, കാറിലെ എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു,

കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.

എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത് അതീവ രഹസ്യമായാണ് മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. കൊച്ചിയിലുള്ള സ്വന്തം ഫ്‌ളാറ്റിലും മുകേഷ് പോയില്ല.

 അഭിഭാഷകന്‍ ജിയോ പോളിനെയാണ് മുകേഷ് കണ്ടത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി മുകേഷിന് വേണ്ടി ഹാജരായതും ജിയോ പോളാണ്.

ആരോപണം ഉന്നയിച്ചിരിക്കുന്ന നടി പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി വാട്‌സ് ആപ്പില്‍ മെസേജ് അയച്ചുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുകേഷ് അവകാശപ്പെട്ടിരുന്നു. സെപ്തംബര്‍ 3 ാം തിയതി വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ ഭാഗത്തു നിന്നും നിര്‍ദേശമുണ്ട്.

പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. 

നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് ഹാജരാകാനും മുകേഷ് തയ്യാറാണെന്നും നേരത്തെ മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !