കൊച്ചി: ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി മുകേഷ് കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.
എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത് അതീവ രഹസ്യമായാണ് മുകേഷ് തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. കൊച്ചിയിലുള്ള സ്വന്തം ഫ്ളാറ്റിലും മുകേഷ് പോയില്ല.അഭിഭാഷകന് ജിയോ പോളിനെയാണ് മുകേഷ് കണ്ടത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യത്തിനായി മുകേഷിന് വേണ്ടി ഹാജരായതും ജിയോ പോളാണ്.
ആരോപണം ഉന്നയിച്ചിരിക്കുന്ന നടി പണം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തി വാട്സ് ആപ്പില്‍ മെസേജ് അയച്ചുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മുകേഷ് അവകാശപ്പെട്ടിരുന്നു. സെപ്തംബര്‍ 3 ാം തിയതി വരെ അറസ്റ്റ് പാടില്ലെന്ന് കോടതിയുടെ ഭാഗത്തു നിന്നും നിര്‍ദേശമുണ്ട്.
പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്.
നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് ഹാജരാകാനും മുകേഷ് തയ്യാറാണെന്നും നേരത്തെ മുകേഷിന്റെ അഭിഭാഷകന് ജിയോ പോള്‍ പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.