കൊച്ചി: ആലുവയിൽ നാലംഗ സംഘം ഏറ്റുമുട്ടി. റെയിൽവേ സ്റ്റേഷനു സമീപമാണ് ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു.
കോഴിക്കോട് സ്വദേശി മുരളി എന്നയാൾക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാഗത്തു ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു വച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടൽ തുടങ്ങിയത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോ എന്നയാളും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെയാണ് ടിന്റോ മുരളിയെ ഓടിച്ച് വെട്ടിയത്
പൊലീസ് സ്ഥലത്തെത്തി ടിന്റോയേയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തു. ഇവിടെ ലഹരി വിൽപ്പന സംഘങ്ങൾ തമ്പടിക്കുന്നതായും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.