ആലുവയിൽ നാലം​ഗ സംഘം ഏറ്റുമുട്ടി; ഒരാൾക്ക് വെട്ടേറ്റു, ഗുരുതരാവസ്ഥയിൽ,

കൊച്ചി: ആലുവയിൽ നാലം​ഗ സംഘം ഏറ്റുമുട്ടി. റെയിൽവേ സ്റ്റേഷനു സമീപമാണ് ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു.

കോഴിക്കോട് സ്വദേശി മുരളി എന്നയാൾക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്. ഇയാളെ ​ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറ് ഭാ​ഗത്തു ഇരു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു വച്ച് രണ്ട് സ്ത്രീകൾ തമ്മിലാണ് ആദ്യം ഏറ്റുമുട്ടൽ തുടങ്ങിയത്. പിന്നാലെ മുരളിയും ഇടുക്കി സ്വദേശിയായ ടിന്റോ എന്നയാളും തമ്മിൽ സംഘർഷമുണ്ടായി. അതിനിടെയാണ് ടിന്റോ മുരളിയെ ഓടിച്ച് വെട്ടിയത്

പൊലീസ് സ്ഥലത്തെത്തി ടിന്റോയേയും തമിഴ്നാട് സ്വദേശിയായ ഒരു സ്ത്രീയേയും കസ്റ്റഡിയിൽ എടുത്തു. ഇവിടെ ലഹരി വിൽപ്പന സംഘങ്ങൾ തമ്പടിക്കുന്നതായും അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും ആരോപണമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !