നടിയുടെ പീഡന പരാതി; കോണ്‍ഗ്രസ് നേതാവ് അഡ്വ. എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞ് കോടതി, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും,

എറണാകുളം: ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയില്‍ മുൻ കോണ്‍ഗ്രസ് നേതാവായ അഡ്വ. വി എസ് ചന്ദ്രശേഖരന്റെ അറസ്റ്റ് കോടതി തടഞ്ഞു.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ചന്ദ്രശേഖരന്റെ അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചു. ചന്ദ്രശേഖരൻ കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഹർജി തിങ്കളാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന ചന്ദ്രശേഖരനെതിരെ കേസെടുത്തത്. പരാതിയെ തുടർന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവിയും കെപിസിസി നിയമസഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ചന്ദ്രശേഖരൻ രാജിവച്ചിരുന്നു.

 സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവയ്‌ക്കുന്നുവെന്ന് ചന്ദ്രശേഖരൻ അറിയിച്ചിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ലക്ഷ്യമിട്ട് തന്നെ ഹോട്ടല്‍ മുറിയിലെത്തിച്ചുവെന്നാണ് നടിയുടെ പരാതി. 

ശുദ്ധരില്‍ ശുദ്ധൻ എന്ന സിനിമയുടെ ലൊക്കേഷൻ കാണാനെന്ന പേരില്‍ കൊച്ചിയിലെത്തിച്ച ശേഷം മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തി ഇയാള്‍ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു എന്നാണ് നടി വെളിപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !