കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്പോര്‍ട്ട് സേവനം തടസ്സപ്പെടും. നാളെ രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ് പാസ്പോര്‍ട്ട് സേവനം മുടങ്ങുക.
ഓഗസ്റ്റ് 30ന് എല്ലാ അപ്പോയിന്റ്മെന്റുകളും റദ്ദാക്കി. അന്നേദിവസം അപ്പോയിന്റ്മെന്റുകള്‍ ലഭിച്ച അപേക്ഷകരെ അവരുടെ അപ്പോയിന്റ്മെന്റുകളെക്കുറിച്ചും അടുത്ത ഘട്ടങ്ങളെക്കുറിച്ചും എസ്എംഎസ് വഴി അറിയിക്കും.സെപ്റ്റംബര്‍ രണ്ടു മുതലുള്ള ദിവസങ്ങളിലായി അപ്പോയ്ന്റ്മെന്റ് ലഭിക്കുമെന്ന് പാസ്പോര്‍ട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു. ഈ ദിവസങ്ങളില്‍ വ്യക്തികള്‍ക്ക് പാസ്പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യാനുമാകില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.