ജയരാജന്‍ ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടി; സിപിഎം-ബിജെപി ബന്ധം വ്യക്തമായി സിപിഎം അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു, വിഡി സതീശന്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് ഇപി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍. കേരളത്തിലെ സിപിഎമ്മും ബിജെപിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് കൂടിക്കാഴ്ചയെന്ന് വ്യക്തമായെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്‍ഡിഎഫ് കണ്‍വിനര്‍ ഇപി ജയരാജന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനുമായും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ബന്ധമുണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. അന്ന് സിപിഎമ്മും മുഖ്യമന്ത്രിയും ഇപിയും ആരോപണം നിഷേധിച്ചു. ഇപ്പോള്‍ പ്രതിപക്ഷം പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞു. അദ്ദേഹം ത്യാഗപൂര്‍ണമായി ഒഴിയുകയല്ല. 

എന്തുകൊണ്ടാണ് ഇപ്പോള്‍ ഈ വിഷയം പറഞ്ഞ് സിപിഎം അദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കേരളത്തിലെ സിപിഎമ്മിന് ബിജെപിയുമായി ബിസിനസ്സ് ബന്ധമുണ്ടെന്നെന്നത് തെളിഞ്ഞിരിക്കുകയാണ്' സതീശന്‍ പറഞ്ഞു.

ജാവഡേക്കറെ കണ്ട ഇപി ജയരാജനെ മുഖ്യമന്ത്രി ന്യായികരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇപി ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടത്. ദല്ലാള്‍ നന്ദകുമാറുമായുള്ള ബന്ധത്തെ മാത്രമാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവഡേക്കറെ കണ്ടതുകൊണ്ടാ എന്താണ് കുഴപ്പം?. താനും നിരവധി പ്രാവശ്യം കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്,

 എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവഡേക്കറെ കാണുന്നത്. അദ്ദേഹം ഇപ്പോള്‍ കേന്ദ്രമന്ത്രിയൊന്നുമല്ല. അദ്ദേഹം കേരളത്തിന്റെ ചുമതലയുളള കേന്ദ്രമന്ത്രിയാണ്. പോയവഴിക്ക് വീട്ടില്‍ കയറിയതാണെന്നാണ് ജയരാജന്‍ പറഞ്ഞത്. ഇവരാരും ഞങ്ങളുടെ വീട്ടില്‍ കയറിയില്ലല്ലോ'- സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരായ കേസുകള്‍ ദുര്‍ബലപ്പെടുത്താനാണ് ജാവഡേക്കറെ കണ്ടത്. അന്ന് അതിനെ ന്യായികരിക്കുകയാണ് സിപിഎം ചെയ്തത്. സിപിഎമ്മിന് ബിജെപി നേതാക്കളുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ ഇതെന്നും സതീശന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !