പറവൂർ : 10 വർഷത്തിലേറെയായി വൈദ്യുതിയും റേഷൻ കാർഡും നിഷേധിക്കപ്പെട്ട ട്രൈബൽ കുടുംബത്തിന് അത് ലഭ്യമാക്കിയതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ചന്തപ്പാടം ബ്രാഞ്ചു കമ്മിറ്റി സേവന സമർപ്പണ സംഗമം സംഘടിപ്പിച്ചു .
ജനങ്ങൾ അധികാരത്തിലെത്തിച്ചവർ അവർക്ക് അർഹതപ്പെട്ട അടിസ്ഥാന അവകാശങ്ങൾ ലഭ്യമാക്കുന്നതിൽ പോലും അവഗണന കാട്ടുന്നത് അനീതിയാണെന്നും പാർട്ടി ഉയർത്തുന്ന സാമൂഹിക ജനാധിപത്യമെന്ന ആശയവും വിദ്യാഭ്യാസവുമാണ് ഇത്തരം സേവനങ്ങൾക്ക് മുന്നിൽ നിൽക്കാൻ ഞങ്ങളെ പ്രാപ്തരാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് വി.എം ഫൈസൽ റേഷൻ കാർഡ് കൈമാറുകയും വൈദ്യുതി ലൈറ്റ് ഓൺ കർമ്മം നിസാർ അഹമ്മദും അജേഷ് എൻ എമ്മും കൂടി നിർവ്വഹിക്കുകയും ചെയ്തു.പറവൂർ മണ്ഡലം പ്രസിഡന്റ് നിസാർ അഹമ്മദ് അധ്വക്ഷത വഹിച്ച സംഗമത്തിൽപാർട്ടി ചിറ്റാറ്റുകര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി റഷീദ് എൻ എ , എൻ എം അജേഷ് എന്നിവർ അഭിവാദ്യങ്ങൾ ചെയ്തു സംസാരിച്ചു.
മണ്ഡലം കമ്മിറ്റി സെക്രട്ടറി സുധീർ അത്താണി സ്വാഗതവും ബ്രാഞ്ച് കൺവീനർ റിയാസ് സി എസ് നന്ദിയും രേഖപ്പെടുത്തിയ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.