കുണ്ടന്നൂര്‍: റോഡിലിറങ്ങി ലിഫ്റ്റ് ചോദിച്ച വിദ്യാർത്ഥികളെ തട്ടാതിരിക്കാൻ വെട്ടിച്ച സ്കൂട്ടര്‍ ലോറിയിലിടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ചു.
ചേപ്പനം കോലോത്തും വീട്ടില്‍ പി ജെ മേരി ഷൈനി (52) ആണ് ഗ്യാസ് ടാങ്കര്‍ തട്ടി മരിച്ചത്. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ പാര്‍ട്ട് ടൈം സ്വീപ്പറാണ്.കുണ്ടന്നൂര്‍-തേവര പാലത്തിന്റെ അപ്രോച്ച് റോഡിലെ ശാന്തി നഗര്‍ ബസ് സ്റ്റോപ്പിനു സമീപം ഇന്നലെ വൈകിട്ട് അറരയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളെ തട്ടാതിരിക്കാന്‍ പെട്ടെന്ന് വാഹനം വെട്ടിച്ചപ്പോള്‍ അതേ ദിശയില്‍ വന്ന ലോറി തട്ടുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ആംബുലന്‍സിനും അഗ്നിരക്ഷാസേനയ്ക്കും സംഭവ സ്ഥലത്തേക്ക് എത്തുന്നതിനും പ്രതിസന്ധി നേരിട്ടു. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് ഷൈനിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.