ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

ഏറ്റുമാനൂർ : യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് യുവതിയെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

തലയോലപ്പറമ്പ് തലപ്പാറ ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ ഫയാസ് എന്ന് വിളിക്കുന്ന മുജീബ് റഹ്മാൻ (48)  എന്നയാളെയാണ്  ഏറ്റുമാനൂർ   പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന യുവതിയുടെ സീറ്റിന് സമീപത്ത് നിന്നിരുന്ന ഇയാൾ യുവതിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. 

യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ  സ്റ്റേഷൻ എസ്.എച്ച്.ഓ  അൻസൽ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ്,സിനിൽ സി.പി.ഓ മാരായ  മനോജ്, പ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !