കോഴിക്കോട്: "ഞങ്ങൾ ഇടുക്കിയിൽ ആണ്, എങ്കിലും വയനാട്ടിൽവന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബം തയ്യാറാണ്, ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ",
ഒരു കുടുംബത്തിന്റെ സഹായസന്നദ്ധത കേരളം സമൂഹം ഒന്നാകെ ഏറ്റെടുക്കുകയും സാമൂഹികമാധ്യമങ്ങളിലടക്കം ചർച്ചയാവുകയും ചെയ്തിരുന്നു.
ഇപ്പോൾ ഈ കുറിപ്പ് ജർമ്മനിലേക്ക് പരിഭാഷ ചെയ്ത് സുഹൃത്തുക്കളെ കാണിച്ച മാധ്യമപ്രവർത്തകൻ ഡോ. മുഹമ്മദ് അഷ്റഫിന്റെ കുറിപ്പാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്-''ഇതു ഞാൻ ജർമൻ ഭാഷയിലാക്കി എന്റെ കൂട്ടുകാരെ കാണിച്ചപ്പോൾ അതവർക്ക് അത്ഭുതവും അവിശ്വസ്നീയവും ആയ വാർത്തയായി ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്..!എന്റെ അയൽക്കാരൻ കോൺറാഡിന്റെ ഭാര്യ മറിയയുടെ ചോദ്യം അങ്ങനെ അവരും അറിഞ്ഞു മലയാളി ആരാണെന്ന് ''
ഇടുക്കി ഉപ്പുതറ സ്വദേശിയായ സജിൻ പാറേക്കരയായിരുന്നു കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽനൽകി സംരക്ഷിക്കാനും തയാറാണെന്ന് കുറിപ്പ് പങ്കുവച്ചത്.
മൊബൈൽ നമ്പർ ഉൾപ്പെടെയാണ് സജിന്റെ കുറിപ്പ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ച ഈ കുറിപ്പിന് ലഭിച്ച പ്രതികരണങ്ങളെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ കുടുംബസമേതം സജിൻ വയനാട്ടിലേക്ക് യാത്രതിരിച്ചു.
സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ചത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും രണ്ട് ഗ്രാമങ്ങളെ ഉരുൾ കവർന്നു.
രക്ഷാപ്രവർത്തനം മൂന്നാം ദിനത്തിലെത്തി നിൽക്കുമ്പോൾ 280 മനുഷ്യജീവൻ പൊലിഞ്ഞതിന്റെ വേദനയിലാണ് നാട്. മലവെള്ളത്തിൽ ചാലിയാറിലൂടെ കിലോമീറ്ററുകളോളം ഒഴുകിപ്പോയതും നിരവധി പേരാണ്. മണ്ണിനടിയിൽ അകപ്പെട്ടവർ എത്രയെന്നതിൽ ഇനിയും വ്യക്തതയില്ല.
9 ദുരിതാശ്വാസ ക്യാമ്പുകളിലായി 554 കുടുംബങ്ങളിലെ 2055 പേരാണ് ഉള്ളത്. പിഞ്ചുകുഞ്ഞുങ്ങളടക്കം ക്യാമ്പിലുണ്ട്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി സഹായഹസ്തവുമായി നിരവധി പേരാണ് എത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.