തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ അസം സ്വദേശിയായ പതിമൂന്നുകാരി ഇന്നലെ ഉച്ചയ്ക്ക് ബാംഗ്ലൂർ – കന്യാകുമാരി ട്രെയിനിൽ യാത്ര ചെയ്യുന്ന ദൃശ്യം ലഭിച്ചു.
ഇതേതുടർന്ന് തമിഴ്നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്നു കരഞ്ഞുകൊണ്ട് യാത്ര ചെയ്യുന്ന പെൺകുട്ടിയെ കണ്ട് ഒരു സഹയാത്രക്കാരിയാണ് ഫോട്ടോയെടുത്തത്.ചിത്രം പൊലീസിനു ലഭിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെ കാണിച്ച് സ്ഥിരീകരിച്ചു. പെൺകുട്ടിക്കായി വ്യാപക പരിശോധന തുടരുന്നതിനിടെയാണ് നിർണായകമായ ദൃശ്യം ലഭിച്ചത്.
ഉച്ചയ്ക്ക് 12 മണി വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാവിലെ 10 മണി മുതലാണു കുട്ടിയെ കാണാതായത്. കുട്ടിയുണ്ടെന്നു കരുതിയ, തിരുവനന്തപുരത്തു നിന്നു അസമിലേക്കുള്ള അരോണയ് എക്സ്പ്രസ് ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെത്താനായില്ല.
ട്രെയിന്‍ 15 മിനിറ്റോളം പിടിച്ചിട്ടായിരുന്നു പരിശോധന.കഴക്കൂട്ടത്ത് താമസിക്കുന്ന കുട്ടിയെയാണു കാണാതായത്. സഹോദരിമാരുമായി വഴക്കുണ്ടാക്കിയതിന് അമ്മ കുട്ടിയെ ശകാരിച്ചിരുന്നു.
പിന്നാലെ കുട്ടി വീടുവിട്ടിറങ്ങിയെന്നാണു പൊലീസ് പറയുന്നത്. ബാഗും വസ്ത്രങ്ങളും സഹിതമാണ് കുട്ടി പോയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണുണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
വിവരം കിട്ടുന്നവർ 9497960113 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്കായുള്ള തിരച്ചിലിനിടെ തൃശൂരിൽ തിരുപ്പൂരിൽ നിന്നു കാണാതായ മറ്റൊരു കുട്ടിയെ പൊലീസ് കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.