ന്യുഡൽഹിഃ വ്യവസായ -വാണിജ്യ രംഗത്തെ പ്രമുഖരും പ്രൊഫഷണലുകളും വിദ്യാർത്ഥികളുമുൾപ്പെടെ ഇരുനൂറോളം പേർ ബിജെപിയിൽ ചേർന്നു.
പതിറ്റാണ്ടുകളായി ഡൽഹിയിൽ സ്ഥിരതാമസക്കാരായ പ്രശാന്ത് സോളങ്കി , സോനം സോളങ്കി , അനിതാ ദേവി , വിജേഷ് നായർ , വിഭേഷ് നായർ തുടങ്ങി ഇരുനൂറോളം പേരാണ് ബിജെപിയിൽ ചേർന്നത്.
ബിജെപി ഡൽഹി സംസ്ഥാന സമിതി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് വീരേന്ദ്ര സചിദേവും ജനറൽ സെക്രട്ടറി അശോക് താക്കൂറും പുതിയ അംഗങ്ങളെ ഷാളണിയിച്ച് സ്വീകരിച്ചു.ബിജെപി കേരള വിഭാഗം മഹാരാഷ്ട്ര സംസ്ഥാന കൺവീനർ കെ ബി ഉത്തംകുമാറാണ് ഇവരെ ബിജെപിയിലേക്ക് കൊണ്ടുവന്നത്.ഫെബ്രുവരിയിൽ ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇത് പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.