ഇടുക്കി: പരുന്തുംപാറയില്‍ 110 ഏക്കര്‍ കയ്യേറ്റം കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കാതെ റവന്യൂ വകുപ്പ്.
41.5 ഏക്കര്‍ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക ഇതുവരെ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടില്ല.കയ്യേറ്റക്കാര്‍ക്കെതിരെ ലാന്‍ഡ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം കേസ് എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ കയ്യേറ്റക്കാരുടെ പേര് വിവരങ്ങള്‍ ഇതുവരെ റവന്യൂ വകുപ്പ് പൊലീസിന് കൈമാറിയിട്ടില്ല.
പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയില്‍ 110 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നായിരുന്നു പീരുമേട് തഹസില്‍ദാരുടെ കണ്ടെത്തല്‍.
ഇതില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആയിരുന്ന ഷീബ ജോര്‍ജ് തുടര്‍നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തു. ആദ്യ നടപടിയായി 41. 5 ഏക്കര്‍ സ്ഥലം തിരിച്ചു പിടിച്ചു എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിലും വ്യക്തത കുറവുണ്ട്.
കോട്ടയം പാലാ സ്വദേശികൾക്കും വാഗമൺ പരുന്തുംപാറ ഭാഗങ്ങളിൽ കയ്യേറ്റങ്ങളിൽ പങ്കുള്ളതായി വിവരങ്ങൾ ഉണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കയ്യേറ്റങ്ങളിലും അനധികൃത നിർമ്മാണങ്ങളിലും സർക്കാർ സ്വീകരിക്കുന്നത് മൃദു സമീപനമാണെന്നും ആരോപണമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.