ആലപ്പുഴ:വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിൽ അറസ്റ്റിലായ വെളിയനാട് കിഴക്കേപറമ്പിൽ മിഥുൻ ലാൽ (33) നെതിരെ അറസ്റ്റിന് ശേഷവും നിരവധിപേർ ആരോപണവുമായി രംഗത്ത് വരുന്നുണ്ടെങ്കിലും-
പോലീസ് നിയമ സംവിധാനത്തിന് പിടികൊടുക്കാതെ അയർലണ്ട് കേന്ദ്രീകരിച്ച് സുരക്ഷിതമായി ഇരുന്ന് ജർമ്മനിയിലേക്കും അയർലണ്ടിലേക്കുമുൾപ്പെടെ വിസയും ജോലിയും വാഗ്ദാനം ചെയ്ത് മിഥുൻ ലാലിനൊപ്പം നിന്ന് തട്ടിപ്പിന് ചുക്കാൻ പിടിച്ചത് അയർലണ്ട് മലയാളിയായ (B.P) (സാങ്കല്പിക പേര്) ആണെന്നാണ് ഡെയ്ലി മലയാളി ന്യൂസിന്റെ അന്വേഷണത്തിൽ വ്യക്തമായ കാര്യം.
മിഥുൻ ലാൽ തട്ടിപ്പിനിരയാക്കിയ മുപ്പതോളം പേരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലായിരുന്നു നിയമ നടപടി എങ്കിലും തട്ടിയെടുത്ത പണത്തിന്റെ നല്ലൊരു പങ്ക് കൈക്കലാക്കിയത് അയർലണ്ട് മലയാളിയായ യുവാവാണെന്നും അന്വേഷണത്തിൽ വ്യക്തമാകുന്നുണ്ട്.അനധികൃതമായി ഇയാൾ നടത്തിയ ബാങ്ക് പണമിടപാടുകൾ സംബന്ധിച്ച തെളിവുകളും ഡെയ്ലിമലയാളി ന്യൂസ് ഇതിനോടകം കണ്ടെത്തികഴിഞ്ഞു.
അയർലണ്ട് കേന്ദ്രീകരിച്ച് വിസ വാഗ്ദാനം ചെയ്ത് മുൻപ് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെതിരെയും ലഭിച്ച നിരവധി പരാതികളും വിവരങ്ങളും മുൻ വിദേശ കാര്യ മന്ത്രാലയത്തിനും ബന്ധപ്പെട്ടവർക്കും ഡെയ്ലി മലയാളി കൈമാറിയിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കൊച്ചി പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിൽ അടച്ചത്.
ഇപ്പോൾ അയർലണ്ട് കേന്ദ്രീകരിച്ച് മിഥുൻ ലാലിനൊപ്പം തട്ടിപ്പിന് കൂട്ടുനിന്ന കുറ്റവാളിയിലേക്കും ഡെയ്ലിമലയാളിയുടെ അന്വേഷണം എത്തിയിരിക്കുന്നു..
മൂന്നു വർഷം കൊണ്ട് മിഥുൻ ലാൽ നിരവധി ആഡംബരക്കാറുകളും മൂന്നു നില വീടും അടക്കമുള്ളത് തട്ടിപ്പിലൂടെ നേടിയിരുന്നു നൂറിലധികം പേരിൽ നിന്ന് തട്ടിച്ച പണമാണ് ഇതിന് പിന്നിൽ.
മിഥുന്റെ സ്വത്ത് വകകൾ കണ്ട് കിട്ടുന്നത് അടക്കമുള്ള കാര്യങ്ങളിലേക്കും കളി മാറ്റാൻ ഒരുങ്ങുകയാണ് ഡെയ്ലിമലയാളി.
മിഥുനെതിരെ പുളിങ്കുന്ന്, കുമരകം സ്റ്റേഷനുകളിൽ കേസുണ്ട്. ചങ്ങനാശേരി, കൊട്ടാരക്കര, ആലപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ സമാനമായ തട്ടിപ്പു നടത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഫയർ ആൻഡ് സേഫ്റ്റി അടക്കമുള്ള കോഴ്സുകൾ പഠിച്ചിറങ്ങിയ യുവാക്കളാണു അധികവും തട്ടിപ്പിന് ഇരയായത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.