മുണ്ടക്കൈ :ചൂരൽമല ഗ്രാമങ്ങളെ മലവെള്ളം വിഴുങ്ങി ഒരാഴ്ച പിന്നിട്ടിട്ടും കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന അംഗങ്ങളാരും വരാതിരുന്നതു വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
കേരളത്തിൽനിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും മാത്രമാണു ദുരന്തബാധിത മേഖലയിൽ എത്തിയത്.ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി എത്താതിരുന്നതിൽ വിമർശനം ഉയരവെയാണു മോദിയുടെ സന്ദർശനം. മോദിയുടെ വരവിൽ, വയനാട് ദുരന്തത്തെ എൽ3 വിഭാഗത്തിൽ ഉൾപ്പെടുത്തുമോ, കൂടുതൽ കേന്ദ്രസഹായം കിട്ടുമോ എന്നെല്ലാമാണു കേരളം ഉറ്റുനോക്കുന്നത്.
എന്താണ് എൽ3, എൽ2, എൽ1, എൽ0 വിഭാഗങ്ങൾ? ദേശീയ ദുരന്ത നിവാരണത്തിന്റെ (2005) മാർഗരേഖ പ്രകാരം ദുരന്തങ്ങളെ 4 വിഭാഗങ്ങളായാണ് തരംതിരിച്ചിരിക്കുന്നത്. എൽ0, എൽ1, എൽ2, എൽ3 എന്നിങ്ങനെ.
തദ്ദേശ ഭരണകൂടത്തിന് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ചെറിയ ദുരന്തങ്ങളെയാണ് പൊതുവെ എൽ0 വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ തലത്തിൽ കൈകാര്യം ചെയ്യേണ്ടവ എൽ1 വിഭാഗത്തിലും സംസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ കൈകാര്യം ചെയ്യേണ്ടവ എൽ2 വിഭാഗത്തിലുമാണ്. കേന്ദ്രത്തിന്റെ പങ്കാളിത്തത്തോടെ പരിഹരിക്കേണ്ട വലിയ ദുരന്തങ്ങളാണ് എൽ3 വിഭാഗത്തിൽ വരുന്നത്.
അതീവ ഗുരുതരമായ ദുരന്തത്തെയാണ് എൽ3 വിഭാഗത്തിൽ സാധാരണ ഉൾപ്പെടുത്തുക. ദേശീയ ദുരന്തം എന്ന സാങ്കേതികപദം ദേശീയ ദുരന്ത നിവാരണ മാർഗരേഖയിൽ പ്രത്യേകിച്ച് എടുത്തുപറയുന്നില്ല. അതിനാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പിന്നാലെ എൽ3 വിഭാഗത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഉൾപ്പെടുത്തുമോയെന്നാണ് എല്ലാവരും നോക്കുന്നത്.
എൽ3 വിഭാഗത്തിൽ ദുരന്തത്തെ ഉൾപ്പെടുത്തണമെന്ന രീതിയിലാണ് സംസ്ഥാന സർക്കാർ നടപടികളും. ഇക്കാര്യം രേഖാമൂലം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. എൽ3 വിഭാഗത്തിൽപ്പെടുത്തിയാൽ, നടപ്പാക്കുന്ന പുനരധിവാസ പാക്കേജിൽ ദുരന്തബാധിതരെ ഉൾപ്പെടുത്തും.
തകർന്നു നിൽക്കുന്ന വയനാടിന് ഈ അവസരത്തിൽ അതൊരു കൈത്താങ്ങായി മാറുമെന്നാണു സംസ്ഥാനത്തിന്റെ കണക്കുകൂട്ടൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.