പാലാ : കടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ജനപ്രതിനിധിയുടെയും സെന്റ് മരിയ ഗോരെത്തി ഇടവകയുടെയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തും.
വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ ജയ്സി സണ്ണി പനന്താനത്ത് മുഖ്യപ്രഭാഷണം നടത്തും. റെജി സെബാസ്റ്റ്യൻ മതിച്ചിപറമ്പിൽ, സന്ധ്യ വിനോദ്, അരുൺ പാറക്കൽ, ജോജോ പടിഞ്ഞാറയിൽ, ഡേവിസ് കല്ലറയ്ക്കൽ, ബിജു ഞള്ളായിൽ, കൊച്ചുറാണി ഈരൂരിക്കൽ, ഷൈബി തങ്കച്ചൻ താളനാനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.കാവുംകണ്ടത്ത് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഓഗസ്റ്റ് 25 ഞായർ
0
വെള്ളിയാഴ്ച, ഓഗസ്റ്റ് 23, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.