കാവുംകണ്ടത്ത് സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഓഗസ്റ്റ് 25 ഞായർ

പാലാ : കടനാട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ജനപ്രതിനിധിയുടെയും സെന്റ് മരിയ ഗോരെത്തി ഇടവകയുടെയും ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ഫാത്തിമ ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തും.

വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഉപ്പുമാക്കൽ ചികിത്സാ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ ജയ്സി സണ്ണി പനന്താനത്ത്‌ മുഖ്യപ്രഭാഷണം നടത്തും. 
റെജി സെബാസ്റ്റ്യൻ മതിച്ചിപറമ്പിൽ, സന്ധ്യ വിനോദ്, അരുൺ പാറക്കൽ, ജോജോ പടിഞ്ഞാറയിൽ, ഡേവിസ് കല്ലറയ്ക്കൽ, ബിജു ഞള്ളായിൽ, കൊച്ചുറാണി ഈരൂരിക്കൽ, ഷൈബി തങ്കച്ചൻ താളനാനി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !