കെയർ ഹോമിൽ നിന്ന് രക്ഷപ്പെട്ട 44 വയസ്സുകാരൻ അതീവ അപകടകാരി..സ്ത്രീകൾ ജാഗ്രത പാലിക്കണമെന്നും നിർദേശം

ലണ്ടൻ: നോർത്ത് ലണ്ടനിലെ കെയർ ഹോമിൽ നിന്ന് രക്ഷപ്പെട്ട 44 വയസ്സുകാരനായ ബാലശങ്കർ നാരായണനെ കണ്ടെത്താൻ സഹായം തേടി പൊലീസ് . ഇയാൾക്കായി തിരിച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

മാനസികരോഗായ ബാലശങ്കർ ഇതിന് മുൻപ് നാലു തവണയാണ് പരിചരണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്ത്രീകൾക്ക് അപകടകരമായ വ്യക്തിയാണെന്നതിനാൽ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചു.

ഓഗസ്റ്റ് 4-ന് വൈകുന്നേരം 6.40 ന് നോർത്ത് ലണ്ടനിലെ കെയർ ഹോമിൽ നിന്നാണ് ബാലശങ്കർ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്നത്. ഇതിനു മുൻപ് 2021-ലും 2023-ലും രണ്ടു തവണ വീതം അദ്ദേഹം പരിചരണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഓരോ തവണയും വിപുലമായ അന്വേഷണം നടത്തിയിട്ടും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞത്.

ബാലശങ്കർ ലണ്ടനിലെ വിവിധ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ന്യൂഹാം, ഗ്രീൻഫോർഡ്, ഹാമർസ്മിത്ത്, ഹൈഗേറ്റ്, ഇൽഫോർഡ്, വെസ്റ്റ് മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിൽ ബന്ധമുള്ളയാളാണ്. ഗ്രേയ്‌സ്, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും അദ്ദേഹത്തെ മുൻപ് കണ്ടെത്തിയിട്ടുണ്ട്. 

ബാലശങ്കറിനെ കണ്ടാൽ ഉടൻ പൊലീസിനെ വിളിക്കണമെന്നാണ് പൊതുജനങ്ങളോട് പൊലീസ് അഭ്യർത്ഥിച്ചിരിക്കുന്നത്. അദ്ദേഹം അക്രമാസക്തനാകാനുള്ള സാധ്യതയുണ്ട് എന്നതിനാൽ നേരിട്ട് സമീപിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ബാലശങ്കർ താമസിക്കുന്ന കെയർ ഹോം മൂന്ന് രോഗികളെ പാർപ്പിക്കുന്ന ചെറിയ ഒരു സ്ഥാപനമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !