പൂജിക്കാനെന്ന പേരിൽ കബളിപ്പിച്ച് സ്വർണം തട്ടിയകേസിൽ പിടിയിലായ പാലാ കടനാട് സ്വദേശിനി ചില്ലറക്കാരിയല്ല..കൂടെയുണ്ടായിരുന്ന സ്ത്രീകൂടി പിടിയിലായങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് വരൂ.

കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാനെന്ന പേരിൽ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. 

പാലാ കടനാട് സ്വദേശി ഷാജിത ഷെരീഫിനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസമാണ് പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയുടെ 12 പവൻ സ്വർണം രണ്ട് യുവതികൾ തട്ടിയത്.

സാധനങ്ങൾ വിൽക്കാനെന്ന പേരിലെത്തിയ യുവതികൾ വീട്ടമ്മയോട് അവിടെ ദോഷമുണ്ടെന്നും സ്വർണം വെച്ച് പൂജിച്ചാൽ ദോഷം മാറുമെന്നും പറയുകയായിരുന്നു. 

തുടർന്ന് വീട്ടമ്മ സ്വർണം ഇവർക്ക് നൽകി. സ്വർണം കൈക്കലാക്കിയ യുവതികൾ ഇതുമായി മുങ്ങി. ആ​ദ്യ ​​ഘട്ടത്തിൽ പൊലീസ് പോലും ഇക്കാര്യം വിശ്വസിച്ചിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ യുവതി അറസ്റ്റിലാവുന്നത്. ഇവരുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. മൊബൈൽ ഫോണടക്കം കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 

രേഖാചിത്രം തിരിച്ചറിഞ്ഞ ഒരാൾ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. കൂട്ടാളിയായ പ്രതിയെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. വീടുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള നിരവധി തട്ടിപ്പുകൾ ഇവർ നടത്തിയിട്ടുണ്ടാവുമെന്ന നി​ഗമനത്തിലാണ് പൊലീസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !