മലയോര ഹൈവെയിൽ അപകടം തുടർക്കഥയാകുന്നു..കാർ കലുങ്കിലിടിച്ച് 20 കാരിക്ക് ദാരുണാന്ത്യം

തിരുവമ്പാടി:മലയോര ഹൈവേയിൽ കൂമ്പാറ കക്കാടംപൊയിൽ റോഡിൽ ആനക്കല്ലൂംപാറായിൽ കാറിൻ്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ കൊടുവള്ളി മുക്കിലങ്ങാടി ഷുക്കൂറിന്റെ മകൾ ഫാത്തിമ (20) മരണപ്പെട്ടു.

കൂടെയുണ്ടായിരുന്ന ഓമശ്ശേരി-തറോൽ സ്വദേശിയായ മുൻഷിക്കിനെ നിസാരാ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകീട്ട് കക്കാടംപൊയിൽ ഭാഗത്തു നിന്നും ചുരമിറങ്ങി വന്ന കാറിൻ്റെ നിയന്ത്രണം നഷ്ടമായി സമീപത്തുള്ള കലുങ്കിൽ ഇടിച്ചാണ് അപകടം.

ഉടൻ തന്നെ പരിക്കേറ്റവരെ നാട്ടുകാർ അരീക്കോടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !