മൂലമറ്റം : യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പിച്ചി തൈപ്ലാക്കല്‍ അനു (21 ) വിനെയാണ് തുമ്പിച്ചിമലയില് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ 7 ഓടെ ബൈക്കുമായി തുമ്പിച്ചി മലയിലേക്ക് പോയ അനു അവിടെയെത്തി പലരേയും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഏറെ വൈകിയിട്ടും അനു തിരികെയെത്താത്തതിനെതുടര്ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ അനു ധരിച്ചിരുന്ന ഷര്‍ട്ട് സമീപത്തുള്ള മരത്തില്‍ തങ്ങി കിടക്കുന്നതായി കണ്ടു.കുളമാവ് പോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും തുടര്‍ന്ന് 500 അടി താഴ്ച്ചയില്‍ നിന്ന് അനുവിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മൂലമറ്റം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം താഴ്ചയില്‍ നിന്നും കയറ്റി.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. കുളമാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുബിന് തങ്കച്ചന്റ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പില്‍. പിതാവ് ഭാസ്ക്കരന്‍. മാതാവ് കുമാരി. സഹോദരങ്ങള്‍ : കുട്ടപ്പന്, അമ്പിളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.