കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒച്ച് ശല്ല്യം അതി രൂക്ഷം..മനുഷ്യ ജീവനെടുക്കുന്ന മസ്തിഷ്കജ്വരത്തിന് കാരണമാകും ജാഗ്രത പാലിക്കു..

കടുത്തുരുത്തി: പഞ്ചായത്തിന്റെ പല ഭാഗത്തും ആഫ്രിക്കൻ ഒച്ചിന്റെ ശല്യം വ്യാപകമാകുന്നു. 5–ാം വാർഡിലാണു ശല്യം രൂക്ഷമായിരിക്കുന്നത്. 

പ്രതിരോധ നടപടികൾ ഇല്ലാതായതോടെ സമീപ വാർഡുകളിലേക്കും ഇവ വ്യാപിക്കുമെന്നും ആശങ്ക. വീടുകളിലും കൃഷിയിടങ്ങളിലും ഓടകളിലും റോഡരികിലും ഒച്ച് ശല്യം വ്യാപകമാണ്. ഇവയെ നശിപ്പിക്കാൻ നാട്ടുകാർ ഉപ്പു പ്രയോഗിക്കുന്നുണ്ട്. ആഫ്രിക്കൻ ഒച്ച് പെരുകുന്നതു കൃഷിക്കും മനുഷ്യരുടെ ആരോഗ്യത്തിനും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

മനുഷ്യരിൽ പ്രത്യേകിച്ച് കുട്ടികളിൽ മസ്തിഷ്കജ്വരത്തിനും കാരണമാകും.ഇവയുടെ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. വ്യാപനം തടയാൻ അവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്തു കൃഷി വകുപ്പും ആരോഗ്യ വകുപ്പും ചേർന്നു കോപ്പർ സൾഫേറ്റ് (തുരിശ്) സ്പ്രേ ചെയ്യണമെന്നാണു കർഷകരുടെ ആവശ്യം. 

ഞീഴൂർ, മാഞ്ഞൂർ പഞ്ചായത്തുകളിൽ ഒച്ച് ശല്യം രൂക്ഷമായപ്പോൾ ഇതാണു പ്രയോഗിച്ചത്. പഞ്ചായത്ത് ഉദ്യോഗസ്ഥൻ അലരി പുഴക്കരോട്ടു ടോജിയുടെ വീട്ടിലും പരിസരത്തും ഒച്ച് ശല്യം രൂക്ഷമായതോടെ പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !