രാജസ്ഥാൻ:ഇൻസ്റ്റാഗ്രാമും പത്രത്തിലെ പരസ്യവും കണ്ട് ജയ്പൂരിൽ മെർച്ചന്റ് നേവി കോഴ്സ് (Merchant Navy Course ) പഠിക്കാൻ എത്തുന്ന മലയാളി കുട്ടികൾ വളരെ ജാഗ്രത ജാഗ്രത പുലർത്തേണ്ടതാണെന്ന് അയ്മ രാജസ്ഥാൻ സെക്രട്ടറി കെ അനിൽ കുമാറിന്റെ മുന്നറിയിപ്പ്.
വ്യാജ മെർച്ചന്റ് നേവി കോഴ്സ് എന്ന ചതിക്കുഴിയിൽ വീണ ആറു കുട്ടികൾ ഇപ്പോൾ ജയ്പൂരിൽ ഉള്ളതായും അവർ ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഭാരവാഹികളുമായി ബന്ധപ്പെടുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തതായും അനിൽ കുമാർ അറിയിച്ചു.കോട്ടയം സ്വദേശിയായ ശ്രെയസ് പി രാജ്, ആദർശ് കെ ആർ, ആകാശ് കെ സുഭാഷ്,സൂരജ് എസ് പി, സ്നൂബ് എം, സായുജ് എന്നിവർ ആറു മാസത്തെ മെർച്ചന്റ് നേവി കോഴ്സ് പഠിക്കുന്നതിനായി മറൈൻ ചാർട്റിങ് മറൈൻ സോഴ്സ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുകയും.
ഈ ആറു മാസ കോഴ്സിന് ശേഷം ബഹറിനിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ ഓരോരുത്തരുടെയും പക്കൽ നിന്നും രണ്ടു ലക്ഷവും അതിൽ കൂടുതൽ തുകയും ഇവരിൽ നിന്നും കൈപറ്റുകയും.
ഒരു വർഷത്തിന് ശേഷവും മേൽപ്പറഞ്ഞ കമ്പനി ഇവർക്ക് വാഗ്ദാനം ചെയ്ത ജോലി നൽകിയിട്ടില്ല. ഈ പറഞ്ഞ കുട്ടികൾ സാധാരണ കുടുംബത്തിൽ നിന്നും വന്നവരാണ്. കൂടാതെ വഞ്ചിനയ്ക്ക് ഇരയായി പണം നഷ്ടപ്പെട്ടകുട്ടികൾ നാട്ടിലേക്ക് തിരികെ പോകാനുള്ള മാനസിക ബുദ്ധിമുട്ട് നേരിടുന്നതായും അയ്മ ഭാരവാഹി അറിയിച്ചു.
കുട്ടികൾ നിരന്തരം ഈ സ്ഥാപനത്തിൽ പോകുകയും അവിടെയുള്ള അധികൃതരുമായി സംസാരിക്കുമ്പോൾ അവർ നൽകുന്ന മറുപടി വിസയും വിമാന ടിക്കറ്റും ഇന്ന് വരും നാളെ വരുമെന്നാണ്, ഇതു പറയാൻ തുടങ്ങിട്ട് മാസം ആറു കഴിഞ്ഞതായും വിദ്യാർത്ഥികൾ പറയുന്നു.
ഇതിനിടയിൽ സ്ഥാപനത്തിന്റെ ഡയറക്ടർ ദിൽരാജുമായി അയ്മ ഭാരവാഹികൾ ഒരു തവണ സംസാരിച്ചു അപ്പോൾ പറഞ്ഞത് അധികം വൈകാതെ തന്നെ കുട്ടികളെ അയക്കാനുള്ള നടപടികൾ എടുക്കുമെന്നാണ്.
എന്നാൽ അതിനു ശേഷം പല തവണ ദിൽരാജുമായി സംസാരിക്കാൻ ശ്രമിച്ചു എങ്കിലും ഫലമൊന്നും ഉണ്ടായില്ല. അവിടുത്തെ സ്റ്റാഫിനോട് അന്വേഷിക്കുമ്പോൾ അവർ നൽകുന്ന മറുപടി ഞങ്ങളുടെ ഡയറക്ടർ ഇപ്പോൾ ജയ്പുരിന് വെളിയിലാണ് എന്നാണ്.
രാജസ്ഥാനിൽ വഞ്ചനയ്ക്ക് ഇരയായി എത്തിയ കുട്ടികൾ മാനസികമായി തകർന്ന അവസ്ഥയിലാണെന്നും അവർക്ക് താമസ സൗകര്യം, ആഹാരം എന്നിവയ്ക്ക് ബുദ്ധിമുട്ടായി തുടങ്ങിയതായും ഭാഷാ പ്രശ്‌നവും നേരിടുന്നതായും അറിയാൻ സാധിച്ചെന്നും അനിൽകുമാർ അറിയിച്ചു.
ഈ കുട്ടികൾ അയ്മ അസോസിയേഷനു നൽകിയ പരാതി പ്രകാരം അസോസിയേഷൻ ഭാരവാഹികൾ ജയ്പൂർ സിറ്റി പോലീസ് കമ്മിഷണർ ശ്രീ ബിജു ജോർജ് ജോസഫ്, IPS, അവർകളെ നേരിൽ കണ്ട് അവരുടെ പരാതി ബോധിപ്പിക്കുകയും ചെയ്തതായും
കമ്മിഷണർ സ്ഥാനിയ പോലീസ് സ്റ്റേഷനായ ജോട്ട് വാഡ സ്റ്റേഷൻ ഓഫീസറുമായി ബന്ധപ്പെടുകയും ഉടൻ തന്നെ ഈ പരാതിക്ക് മേൽ ഉചിതമായ നടപടിയെടുക്കാൻ ഉത്തരവ് നൽകുകയും ചെയ്തതായും-
കേരളത്തിൽ നിന്ന് ഇത്തരം കോഴ്സുകൾ പഠിക്കാൻ ഇറങ്ങുന്ന കുട്ടികളും അവരുടെ മാതാ പിതാക്കളും ജാഗ്രത പുലർത്തണമെന്നും അയ്മ രാജസ്ഥാൻ സെക്രട്ടറി കെ അനിൽ കുമാർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.