ആലപ്പുഴ: ഫിഷറീസ് സ്‌റ്റേഷനു കീഴിലുള്ള റസ്ക്യൂ ബോട്ടിൽ ദിവസ വേദനത്തിന് പതിനൊന്നു മാസത്തെ കരാർ നിയമനം യോഗ്യതയുള്ളവർക്കായിരിക്കണമെന്നും ഇഷ്ടക്കാരെ തിരുകി കയറ്റിയാൽ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു.
നിലവിൽ ലൈഫ് ഗാഡ് നിയമനത്തിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയും കൃത്യമായ യോഗ്യത ഇല്ലാത്തവരേയുമാണ് നിയമിച്ചിരിക്കുന്നത്.ഇരുപതിനും നാല്പത്തി അഞ്ചിനുമിടയിൽ പ്രായമുള്ളവരെ നിയമിക്കണമെന്ന് ഉള്ളപ്പോൾ അൻപത് വയസ്സു കഴിഞ്ഞവർ വരെ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.
ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോട്സ് എന്ന സ്ഥാപനത്തിൻ നിന്നും ട്രെയിനിംഗ് പൂർത്തിയാക്ക ണമെന്ന വ്യവസ്ഥ പോലും കാറ്റിൽ പറത്തിയാണ് നിലവിൽ ജോലിയിൽ ഉള്ള പലർക്കും നിയമനം നൽകിയിരിക്കുന്നത്.
ഈ കരാർ ജീവനക്കാർക്ക് തുടർ നിയമനം നൽകുവാനാണ് തീരു മാനമെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും യോഗത്തിൽ തീരുമാനിച്ചു.
ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം പ്രസിഡൻ്റ് വി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദക്ഷിണമേഖല സംഘടനാ സെക്രട്ടറി കു.വെ.സുരേഷ്, ജില്ലാ പ്രസിഡൻ്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി അരുൺ അനിരുദ്ധൻ, ജില്ലാ സെൽ കോഡിനേറ്റർ അഡ്വ. കെ.വി.ഗണേഷ്, കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജനും, സന്ധ്യ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.