വലിയപറമ്പ് ആക്രമണം പ്രതി അറസ്റ്റിൽ

ആലപ്പുഴ:പാലസ് വാർഡിൽ ഇരുമ്പ് പാലത്തിന് സമീപം കണ്ടേലാറ്റു ചിറയിൽ വീട്ടിൽ ഷാബ്ദ്ദീൻ മകൻ സിയാദിനെ ആക്രമിച്ച കേസിൽ പ്രതിയായ കൈതവന പാടൂർ വീട്ടിൽ ജിത്തുവാണ് (25) അറസ്റ്റിലായത്.

16  8 2024 തീയതി വൈകിട്ട് ഏഴുമണിയോട് കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം , പ്രതി മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം നാലോളം പേർ ചേർന്ന് സിയാദിനെ മർദ്ദിച്ച ശേഷം വെട്ടുകത്തി ഉപയോഗിച്ച് പരിക്ക് ഏൽപ്പിക്കുകയായിരുന്നു.  തുടർന്ന് ബഹളം കേട്ട് നാട്ടുകാർ വന്നപ്പോൾ പ്രതികൾ ഓടിമറഞ്ഞു തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെ

പോലീസിന് പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളും മറ്റും ഒളിച്ചിരുന്ന വലിയപറമ്പ് പൊന്തക്കാട് ഭാഗത്തേക്ക് എത്തുകയും തുടർന്ന് ഡ്രോൺ പരിശോധനയിലൂടെ പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കുകയും ആയിരുന്നു. പോലീസ് നീക്കം കണ്ട പ്രതികൾ ചിതറി ഓടുകയും പ്രതിയായ ജിതിൻ ലാലിനെ അന്വേഷണസംഘം പിന്തുടർന്ന് പിടിക്കുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ആനന്ദ് വി എൽ മോഹൻകുമാർ സിപിഒ മാരായ ശ്യാം വിപിൻദാസ്, അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

അപകടത്തിൽപ്പെട്ട വ്യക്തിയോട് കണ്ണില്ലാത്ത ക്രൂരത.. അന്വേഷണവുമായി പോലീസ്

റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !