മുംബൈ :മലയാളം മിഷൻ നല്ലസോപ്പാറ ബോയ്സർ മേഖലയിൽ താരാപ്പൂർ മലയാളി സമാജം പഠന കേന്ദ്രത്തിലെ പ്രവേശനോത്സവം 12/08/2024 ഞായറാഴ്ച ഉച്ചയ്ക്കു രണ്ടര മണി മുതൽ കെഡി സ്കൂളിൽ വച്ച് നടന്നു.
താരാപ്പൂർ മലയാളി പഠനകേന്ദ്രം കൺവീനറും മേഖല സെക്രട്ടറിയുമായ സുദീപ് നായർ സ്വാഗതം ആശംസിച്ചു. ലോക കേരള ലോകസഭാംഗവും മലയാളം മിഷൻ നല്ലസോപ്പാറ ബോയ്സർ മേഖല കോർഡിനേറ്ററുമായ മോഹൻ കുമാർ കെ എസ് വയനാട് ദുരന്തത്തിൽ അനുശോചന സന്ദേശം നൽകി വയനാടിന് ഒരു ഡോളർ പദ്ധതിയിൽ ചേരേണ്ടതിന്റെ ആവശ്യകത സദസ്സിനെ അറിയിച്ചു.തുടർന്ന് ശ്രീ നാരായണ മന്ദിരസമിതി യൂണിറ്റ് സെക്രട്ടറി മോഹൻ എൻപി, വർഗീസ് കെഇ, മറിയാമ്മ ചാണ്ടി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അക്ക ഗ്രൂപ്പ് ഫൌണ്ടേഷൻ പ്രസിഡന്റ് പ്രകാശ് കെബി, മലയാള ഭാഷാ പ്രചാരണ സംഘം പാൽഘർ മേഖല പ്രസിഡണ്ട് ബാബുരാജൻ തുടങ്ങിയവർ വയനാടിന് ഒരു ഡോളർ പദ്ധതിക്ക് തുടക്കം കുറിച്ചു.
മലയാളം മിഷൻ അവതരണ ഗാനം അദ്ധ്യാപകർ ചേർന്ന് ആലപിച്ച ശേഷം കുട്ടികൾ പ്രവേശനോത്സവം ഗാനം ഒരുമിച്ചു ചൊല്ലി. എല്ലാ പഠിതാക്കൾക്കും താരാപ്പൂർ മലയാളി സമാജം ബുക്കും മറ്റും നൽകുക ഉണ്ടായി.
സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ചാപ്റ്റർ വിജയി ആയ ദേവിക എസ് നായർ മേഖല വിജയികൾ ആയ അനഘ, അൻവിക തുടങ്ങിയവർ കവിതകൾ ആലപിച്ചു പ്രവേശനോത്സവ പരിപാടികൾക്ക് സമാപനം കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.